തിരുവനന്തപുരം നഗരത്തിന് പുതിയ ഡിസിപി; ഡോ ദിവ്യ ഗോപിനാഥിന് കൊവിഡ് പ്രതിരോധ ചുമതലയും

By Web TeamFirst Published Jun 19, 2020, 7:24 PM IST
Highlights

കൊവിഡ് 19 വ‍ർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഡോക്ടർ കൂടിയായി പൊലീസ് ഉദ്യോഗസ്ഥയുടെ നിയമനം.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പുതിയ ഡിസിപിയായി ഡോ ദിവ്യ ഗോപിനാഥിനെ നിയമിച്ചു. കൊവിഡ് 19 വ‍ർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഡോക്ടർ കൂടിയായ പൊലീസ് ഉദ്യോഗസ്ഥയുടെ നിയമനം. കൊറോണ പ്രതിരോധ ചുമതലയും പുതിയ ഡിസിപിക്കായിരിക്കും. നിലവിലെ ഡിസിപി കറുപ്പസ്വാമിയെ ഇടുക്കി എസ്പിയായി നിയമിച്ചു. 

click me!