കൊല്ലം ശക്തികുളങ്ങര ഹാർബറിലെത്തിയ ബോട്ടുകളിൽ നിന്ന് സാമ്പിൾ മീനുകൾ ശേഖരിച്ചു; പരിശോധനയിൽ അറബിക്കടലിലെ പുതിയ ആഴക്കടൽ മീനിനെ കണ്ടെത്തി

Published : Jul 04, 2026, 10:28 AM IST
Indian Dory Fish

Synopsis

കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) അറബിക്കടലിൽ പുതിയൊരു ആഴക്കടൽ മത്സ്യ ഇനത്തെ കണ്ടെത്തി. 'സിറ്റോപ്സിസ് ഇൻഡിക' അഥവാ 'ഇന്ത്യൻ ഡോറി' എന്ന് പേരിട്ടിരിക്കുന്ന ഈ മത്സ്യത്തെ, മുൻപ് മറ്റൊരു വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ജനിതക പഠനങ്ങളിലൂടെയാണ് ഇതൊരു പുതിയ ഇനമാണെന്ന് സ്ഥിരീകരിച്ചത്.

കൊച്ചി: അറബിക്കടലിൽ പുതിയൊരു ആഴക്കടൽ മത്സ്യ ഇനത്തെ കണ്ടെത്തിയതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) അറിയിച്ചു. ലക്ഷദ്വീപ് കടലിന്റെ കിഴക്കൻ ഭാഗത്ത് 350 മുതൽ 500 മീറ്റർ വരെ ആഴത്തിലാണ് ഈ പുതിയ ഇനത്തെ കണ്ടെത്തിയത്.

'ഇന്ത്യൻ ഡോറി' എന്ന് പൊതുവായി അറിയപ്പെടുന്ന ഈ മത്സ്യത്തിന് 'സിറ്റോപ്സിസ് ഇൻഡിക' (Cyttopsis indica) എന്നാണ് ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത്. സിഎംഎഫ്ആർഐയിലെ ഡോ. ആർ. രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ സുപ്രധാന കണ്ടെത്തലിന് പിന്നിൽ. കൊല്ലം ശക്തികുളങ്ങര ഹാർബറിൽ എത്തിയ ട്രോളിങ് ബോട്ടുകളിൽ നിന്നാണ് പഠനത്തിനാവശ്യമായ ആറ് മത്സ്യങ്ങളുടെ സാമ്പിളുകൾ ശാസ്ത്രജ്ഞർ ശേഖരിച്ചത്.

മുൻപ് ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടുവരുന്ന ഇത്തരം മത്സ്യങ്ങളെ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന 'സിറ്റോപ്സിസ് റോസിയ' എന്ന വിഭാഗത്തിലായിരുന്നു ശാസ്ത്രലോകം ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, വിശദമായ ജനിതക പഠനങ്ങളിലൂടെ ഇവ തമ്മിലുള്ള വ്യക്തമായ വ്യത്യാസങ്ങൾ തിരിച്ചറിയുകയും ഇതൊരു പുതിയ ഇനമാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

അറബിക്കടലിലെ ആഴക്കടൽ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള തുടർപഠനങ്ങൾക്ക് ഈ കണ്ടെത്തൽ പുതിയ ദിശ നൽകുമെന്നാണ് സിഎംഎഫ്ആർഐ ഗവേഷകരുടെ വിലയിരുത്തൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

Malayalam News Live: പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി
'റിവേഴ്‌സ് റെമിറ്റൻസ്' പരാമർശം; മുഖ്യമന്ത്രിക്കെതിരെ സുന്നി എപി വിഭാഗം, 'മുഖ്യമന്ത്രിയുടേത് നാക്കുപിഴവല്ല, അതിഥി തൊഴിലാളി വിരുദ്ധത'