മൂന്ന് മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയ കാറുകള്‍, ഇന്നോവയ്‍ക്കായി 1.30 കോടി അനുവദിച്ചു

Published : Nov 15, 2022, 09:26 PM IST
മൂന്ന് മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയ കാറുകള്‍, ഇന്നോവയ്‍ക്കായി 1.30 കോടി  അനുവദിച്ചു

Synopsis

നാല് ഇന്നോവ ക്രിസ്‍റ്റലുകളാണ് വാങ്ങുന്നത്. വാഹനം വാങ്ങുന്നതിനായി ടൂറിസം വകുപ്പ് 1.30 കോടി രൂപ അനുവദിച്ചു.  

തിരുവനന്തപുരം: മന്ത്രിമാർക്കും ചീഫ് വിപ്പിനും പുതിയ വാഹനം വാങ്ങാനായി 1.30 കോടി രൂപ അനുവദിച്ച് ടൂറിസം വകുപ്പ്. മന്ത്രിമാരായ ജി ആർ അനിൽ, വി എൻ വാസവൻ, വി അബ്ദുറഹിമാൻ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എന്നിവർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിനാണ് തുക അനുവദിച്ചത്. തുക അനുവദിച്ച്  വ്യാഴാഴ്ചയാണ്  ടൂറിസം വകുപ്പ് ഉത്തരവിറക്കിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് ഈ മാസം നാലിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ മന്ത്രി റോഷി അഗസ്റ്റിന് പുതിയ കാർ വാങ്ങാൻ തുക അനുവദിച്ചിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി 2021 മെയ് മാസത്തിനുശേഷം  6.5 കോടി രൂപ ചെലവഴിച്ച്  18 പുതിയ കാറുകളാണ് വാങ്ങിയത്.

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ