മഴ മാറിയെന്ന് കരുതിയോ? ബംഗാൾ ഉൾകടലിൽ പുതിയ ന്യുനമർദ്ദ സാധ്യത, ശേഷം തീവ്ര ന്യൂനമർദ്ദ ഭീഷണി! കേരളത്തിൽ 5 നാൾ മഴ

Published : Nov 25, 2023, 08:16 PM IST
മഴ മാറിയെന്ന് കരുതിയോ? ബംഗാൾ ഉൾകടലിൽ പുതിയ ന്യുനമർദ്ദ സാധ്യത, ശേഷം തീവ്ര ന്യൂനമർദ്ദ ഭീഷണി! കേരളത്തിൽ 5 നാൾ മഴ

Synopsis

ചക്രവാത ചുഴി നവംബർ 27 ഓടെ ന്യുന മർദ്ദമായേക്കും. ഈ ന്യൂനമർദ്ദം നവംബർ 29 ഓടെ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴക്ക് താത്കാലിക ശമനമായെങ്കിലും ഭീഷണിയായി പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു. ബംഗാൾ ഉൾക്കടലിലാണ് പുതിയ ന്യൂനമർദ്ദ സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. നാളെ (നവംബർ 26)  ഓടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാത ചുഴി നവംബർ 27 ഓടെ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ഈ ന്യൂനമർദ്ദം നവംബർ 29 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പൊന്മുടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനം, പക്ഷേ ചില വിലക്കുണ്ട്; അറിഞ്ഞിട്ട് പോകാം!

നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ  അടുത്ത 5  ദിവസം കൂടി ഇടിമിന്നലോടു കൂടിയ  മിതമായ/ ഇടത്തരം മഴയ്ക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടാൽ മഴ സാധ്യത കൂടുതൽ ശക്തമായേക്കും. നിലവിൽ കേരളത്തിൽ ഇന്നും അടുത്ത ദിവസങ്ങളിലും പ്രത്യേക മഴ ജാഗ്രത നിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല എന്നത് ആശ്വാസമാണ്.

തീവ്ര ന്യൂനമർദ്ദ സാധ്യത അറിയിപ്പ്

നവംബർ 26  ഓടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാത ചുഴി നവംബർ 27 ഓടെ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.തുടർന്ന് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു  നവംബർ 29 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

2023 നവംബർ 25 ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, നവംബർ 26 മുതൽ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വതന്ത്രന് 65 വോട്ട്, ബിജെപിക്ക് 8; മണ്ണാർക്കാട് നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം
'കളയേണ്ടത് കളഞ്ഞപ്പോൾ കിട്ടേണ്ടത് കിട്ടി': ഒളിയമ്പുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന, പോസ്റ്റിനു താഴെ അസഭ്യവർഷം