കളമശ്ശേരി സ്ഫോടനം: 3 പേരുടെ നില ​ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി

Published : Nov 02, 2023, 08:10 PM IST
കളമശ്ശേരി സ്ഫോടനം: 3 പേരുടെ നില ​ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി

Synopsis

സ്ഫോടനത്തിനുശേഷം ട്രോമാബാക് ആയി ഒരു രോഗിക്കും പ്രവേശനം നൽകിയെന്ന് മെഡിക്കൽ ബുളളറ്റിനിൽ വിശദമാക്കുന്നു. 

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 3 പേരുടെ ‌നില ​ഗുരുതരമായി തുടരുന്നു എന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ആകെ 18 പേർ ചികിത്സയിലുണ്ട്. 13 പേർ ഐസിയുവിൽ ചികിത്സയിലാണ്. സ്ഫോടനത്തിനുശേഷം ട്രോമാബാക് ആയി ഒരു രോഗിക്കും പ്രവേശനം നൽകിയെന്ന് മെഡിക്കൽ ബുളളറ്റിനിൽ വിശദമാക്കുന്നു. 

ബോംബ് നിർമിച്ചതും കൺവെൻഷൻ ഹാളിൽ സ്ഥാപിച്ചതും റിമോർട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയതുമെല്ലാം സ്ഫോടനകേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ഫോണിൽ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. എല്ലാം മാർട്ടിൻ ഒറ്റയ്ക്കാണ് ചെയ്തത്. വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ് മാര്‍ട്ടിന്റെ ഫോൺ ഫോറന്‍സികിന് കൈമാറിയത്. കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന മാർട്ടിന്റെ തിരിച്ചറിയൽ പരേഡ് ഉടൻ പൂർത്തിയാകുകയാണ് പൊലീസിന്റെ ലക്ഷ്യം.

സാക്ഷികളെ ജയിലിൽ എത്തിച്ചാകും തിരിച്ചറിയൽ പരേഡ് നടത്തുക. ഇതിന് ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തും. 15 വർഷത്തിലേറേ വിദേശത്ത് താമസിച്ച് മാർട്ടിൻ ബോംബ് നിർമാണം പഠിച്ചതും അവിടെ വെച്ചാണെന്നും പൊലീസ് സംശയിക്കുന്നു.  വിദേശത്തുനിന്നുള്ള വിവരങ്ങളും ശേഖരിക്കുകയാണ്. അതിനിടെ ഉന്നത ഉദ്യോഗസ്ഥറുടെ നേതൃത്വത്തിൽ അന്വേഷണം സംഘം കളമശ്ശേരിയിൽ യോഗം ചേർന്നു.

കളമശ്ശേരി സ്ഫോടനക്കേസ് അതീവ ഗൗരവമുള്ളതെന്ന് കോടതി; പ്രതി റിമാൻഡിൽ, കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും

'വർഗീയ ഇടപെടലിന് സ്ഥാനമില്ലെന്ന് കേരളം തെളിയിച്ചു, ന്യൂനപക്ഷങ്ങളെ സംഘപരിവാർ തമ്മിൽ തല്ലിക്കുന്നു': ഗോവിന്ദൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം