പുതിയ മന്ത്രിമാർക്ക് പഴയ കാറുകൾ തന്നെ; മുഖ്യമന്ത്രിക്ക് വി എൻ വാസവൻ ഉപയോ​ഗിച്ച കാർ, പുതിയ കാർ വാങ്ങില്ല

Published : May 17, 2026, 11:26 AM IST
VD Satheesan

Synopsis

പുതിയ മന്ത്രിമാർക്കെല്ലാം തന്നെ പഴയ മന്ത്രിമാർ ഉപയോ​ഗിച്ച വാഹനം തന്നെ ഏതെങ്കിലും അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ അത് മാറ്റി ഉപയോ​ഗിക്കാനാണ് തീരുമാനം.

തിരുവനന്തപുരം: സതീശൻ മന്ത്രിസഭയിലെ പുതിയ മന്ത്രിമാർ പഴയ മന്ത്രിമാരുടെ കാറുകൾ തന്നെ ഉപയോ​ഗിക്കും. വിഎൻ വാസവൻ ഉപയോ​ഗിച്ച കാറായിരിക്കും മുഖ്യമന്ത്രിയുടെ വാഹനമായി ഉപയോ​ഗിക്കുക. ഏറ്റവും കുറവ് ദൂരം ഓടിയ കാർ എന്ന നിലയ്ക്കാണ് ഈ തീരുമാനം. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും അവസാനമായി വാങ്ങിയ കാറാണ് വിഎൻ വാസവന്റേത്. ആ വാഹനമായിരിക്കും മുഖ്യമന്ത്രിയുടെ ഔദ്യോ​ഗികവാഹനമായി വി ഡി സതീശൻ ഉപയോ​​ഗിക്കുക. പിണറായി വിജയൻ ഉപയോ​ഗിച്ച കറുത്ത കാർ ഇല്ല. പുതിയ മന്ത്രിമാർക്കെല്ലാം തന്നെ പഴയ മന്ത്രിമാർ ഉപയോ​ഗിച്ച വാഹനം തന്നെ ഏതെങ്കിലും അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ അത് മാറ്റി ഉപയോ​ഗിക്കാനാണ് തീരുമാനം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പിബിയിലും അതൃപ്‌തി; പോളിറ്റ് ബ്യൂറോ യോഗത്തിൽ 5 അംഗങ്ങൾ എതിർത്തു
സ്പീക്കർ പദവി വേണ്ട, മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ; സമവായത്തിലെത്താതെ കോൺഗ്രസിലെ മന്ത്രി ചർച്ച