ചികിത്സക്ക് ദിവസങ്ങൾ കാത്തിരിക്കേണ്ട! എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന അത്യാധുനിക എംആര്‍ഐ മെഷീന്‍ മെഡിക്കൽ കോളേജില്‍

Published : Dec 25, 2025, 02:19 PM IST
mri scanning

Synopsis

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 10 കോടി രൂപ ചെലവില്‍ എഐ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ എംആര്‍ഐ സ്കാനിംഗ് യന്ത്രം സ്ഥാപിച്ചു. 

മലപ്പുറം: ഇനി മുതല്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുന്നവര്‍ക്ക് എംആര്‍ഐ സ്‌കാനിങ്ങിന് ഇനി സ്വകാര്യ ലാബുകളെ ആശ്രയി ക്കേണ്ട കാര്യമില്ല. പരിശോധനയ്ക്ക് മുന്‍കൂര്‍ അപേക്ഷിച്ച് ദിവസങ്ങളോളം കാത്തുനില്‍ക്കുന്ന അവസ്ഥക്കും അറുതി വരുത്തിയിരിക്കുകയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ്. എഐ സാങ്കേതികവിദ്യ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അതിനൂതന 1.5 ടെസ്ല സീ മെന്‍സ് മാഗ്നറ്റം സെം എം ആര്‍ഐ മെഷീന്‍ ആശുപത്രിയിലെ റേഡിയോളജി ബ്ലോക്കില്‍ എത്തിയത്. 10 കോടി രൂപയാണ് ഇതിന്റെ ചെലവ്. കഴിഞ്ഞദിവസം രാ ത്രിയാണ് ജര്‍മന്‍ നിര്‍മിതമായ സീമെന്‍സ് യന്ത്രം ആശുപത്രിയില്‍ എത്തിച്ചത്. ശരീരം മുഴുവനായും സ്‌കാന്‍ ചെയ്യാനും ഹൈക്വാളിറ്റിയുള്ള ത്രിമാന ചിത്രങ്ങള്‍ പകര്‍ത്താനുമാകും. രണ്ട് കോടി രൂപ ചെലവഴിച്ചാണ് യുപിഎസ് യൂണിറ്റ് ഉള്‍ പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

പവര്‍ യൂണിറ്റ് സജ്ജമാകുന്നതോടെ ഒന്നരമാസത്തിനുള്ളില്‍ യൂണിറ്റ് പ്രവര്‍ത്തിച്ചു തുടങ്ങും. യന്ത്രം സ്ഥാപിക്കുന്നതിന് ഒന്നര ക്കോടി രൂപ ചെലവഴിച്ചാണ് റേഡിയേഷന്‍ ബ്ലോക്ക് നിര്‍മിച്ചത്.സ്വീകരണകേന്ദ്രവും പരിശോധനാ മുറികളും പ്രൊഫസര്‍മാര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ക്കും ബ്ലോക്കില്‍ സൗകര്യം ഒരു ക്കിയിട്ടുണ്ട്. അതിദരിദ്ര വിഭാഗ ത്തിന് സേവനം സൗജന്യമാണ്. അടിയന്തര റേഡിയോളജി സംവി ധാനങ്ങള്‍ ഉപയോഗിക്കുന്ന ബി പിഎല്‍ രോഗരോഗികള്‍ക്ക് പകു തിയില്‍ താഴെ മതി. മെഡിക്കല്‍ കോളേജ് അക്കാദമിക വിഭാഗത്തിനും നേട്ടമാണ്. ആറുകോടി രൂപ ചെലവില്‍ സ്ഥാപിച്ച സീമെന്‍ സിന്റെ 128 സ്ലൈസ് സിടി സ്‌കാന്‍ യന്ത്രം ഇതിനകം പ്രവര്‍ത്തിച്ചു തുടങ്ങി. കേരള ഹെല്‍ത്ത് റിസ ര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി (കെഎച്ച്ആര്‍ ഡബ്ല്യുഎസ്) മുഖേനെയാണ് യന്ത്രങ്ങള്‍ എത്തിച്ചത്. എം ആര്‍ഐ പ്രവര്‍ത്തിക്കുന്നതോടെ റേഡിയോളജി യൂണിറ്റ് സുസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എല്ലാവർക്കും ആഘോഷിക്കാൻ അവകാശം ഉണ്ട്, ആക്രമണം നടത്തിയവർക്ക് വട്ടാണ്'; ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ അതിക്രമങ്ങളില്‍ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം മേയര്‍ ചര്‍ച്ച; ബിജെപിയില്‍ അവസാന നിമിഷവും ഭിന്നത, ശ്രീലേഖയെ അടിയന്തിരമായി സന്ദർശിച്ച് നേതാക്കൾ, രാജേഷിന് മുൻ‌തൂക്കം