തിരുവനന്തപുരം മേയര്‍ ചര്‍ച്ച; ബിജെപിയില്‍ അവസാന നിമിഷവും ഭിന്നത, ശ്രീലേഖയെ അടിയന്തിരമായി സന്ദർശിച്ച് നേതാക്കൾ, രാജേഷിന് മുൻ‌തൂക്കം

Published : Dec 25, 2025, 01:56 PM IST
R Sreelekha v v rajesh

Synopsis

ആർ ശ്രീലേഖയെ മേയർ ആക്കുന്നതിൽ എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. വിഷയത്തില്‍ ഒരു വിഭാഗം സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിൽ വീണ്ടും ചർച്ച. മുൻ ഡിജിപി ആർ ശ്രീലേഖയെ മേയർ ആക്കുന്നതിൽ എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. വിഷയത്തില്‍ ഒരു വിഭാഗം സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. സംഘടന ജനറൽ സെക്രട്ടറി എസ് സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ്‌ കരമന ജയനും ശ്രീലേഖയെ വീട്ടിലെത്തി അടിയന്തിരമായി സന്ദർശിച്ചു.

തലസ്ഥാനത് മുൻ ഡിജിപി ആർ ശ്രീലേഖ മേയർ ആകുമെന്നായിരുന്നു ഇന്ന് രാവിലെ വരെ സൂചനകള്‍ പുറത്ത് വന്നത്. ബിജെപിയിലെ അവസാന വട്ട ചർച്ചകളിൽ ശ്രീലേഖയുടെ പേരിനായിരുന്നു മുൻ തൂക്കം. ശ്രീലേഖയുടെ പേര് ഇന്ന് പ്രഖ്യാപനം എന്നായിരുന്നു സൂചനകള്‍. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടതാണ് കോർപ്പറേഷൻ ഫലം. സംസ്ഥാനത്തെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥ മേയർ ആകുമ്പോൾ ഒന്ന് കൂടി ചർച്ച ആകുമെന്നും പാർട്ടിക്ക് നിയമസഭ തെരഞ്ഞെടുപ്പിൾ അടക്കം ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. അവസാന നിമിഷം ഒരു വിഭാഗം നേതാക്കൾ എതിര്‍ അഭിപ്രായം പ്രകടിപ്പിച്ചതോടെ രാജേഷിനായി മുൻ‌തൂക്കം സിമി ജ്യോതിഷ്, ജി എസ്‌ മഞ്ജു, ആശ നാത് എന്നീ പേരുകളാണ് ഡെപ്യൂട്ടി മേയർ സ്ഥാനത് പരിഗണിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
തിരുവമ്പാടിയിൽ ഭരണം പിടിക്കാൻ വിമതനെ കൂട്ടുപിടിച്ച് യുഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ ജിതിൻ പല്ലാട്ട് പ്രസിഡന്‍റാകും