പാലക്കാട് പുതിയ ഓക്സിജൻ സെപ്പറേഷൻ യൂണിറ്റ് സജ്ജം; ഒരാഴ്ചക്കുള്ളിൽ വിതരണം തുടങ്ങും

By Web TeamFirst Published May 14, 2021, 8:19 AM IST
Highlights

പാലക്കാട് വടഞ്ചഞ്ചേരി കണച്ചിപരുതയിലാണ് ഓക്സിജൻ നിർ‍മ്മാണ യൂണിറ്റ് തയ്യാറാക്കിയിട്ടുള്ളത്. അന്തരീക്ഷ വായുവില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിക്കുന്ന എയര്‍ സപ്പറേഷന്‍ യൂണിറ്റിന്റെ ട്രയല്‍ പൂര്‍ത്തിയായി.

പാലക്കാട്: അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിച്ചെടുക്കുന്ന എയര്‍ സപ്പറേഷന്‍ യൂണിറ്റ് വടക്കഞ്ചേരിയില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഈ പ്ലാന്‍റില്‍ നിന്ന് ആശുപത്രികളിലേക്ക് ഓക്സിജനെത്തിത്തുടങ്ങും

പാലക്കാട് വടഞ്ചഞ്ചേരി കണച്ചിപരുതയിലാണ് ഓക്സിജൻ നിർ‍മ്മാണ യൂണിറ്റ് തയ്യാറാക്കിയിട്ടുള്ളത്. അന്തരീക്ഷ വായുവില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിക്കുന്ന എയര്‍ സപ്പറേഷന്‍ യൂണിറ്റിന്റെ ട്രയല്‍ പൂര്‍ത്തിയായി. അടുത്തയാഴ്ചയോടെ ആശുപത്രികള്‍ക്കുള്ള ഓക്സിജന്‍ വിതരണമാരംഭിക്കുമെന്നാണ് ഓക്സീലിയം പ്രൊഡക്ട്സ് കമ്പനി ഉടമ പറയുന്നത്.

പ്രതിദിനം എണ്ണൂറു സിലിണ്ടറുകള്‍ നിറയ്ക്കാനുള്ള സൗകര്യമാണ് ടാങ്കിലുള്ളത്. എണ്ണൂറു സിലിണ്ടറുകള്‍ക്കുള്ള ഓക്സിജൻ സംഭരിച്ചുവയ്ക്കാനുള്ള ടാങ്കുകളും സജ്ജമാണ്. വൈദ്യുതി മുടക്കമുള്‍പ്പടെയുള്ള പ്രതിസന്ധികളില്‍ വലിയ ടാങ്കുകളിലെ ഓക്സിജന്‍ സിലിണ്ടറുകളില്‍ നിറച്ചുപയോഗിക്കാം. ഏഴുകോടിയോളം രൂപയാണ് പ്ലാന്റിന്റെ നിര്‍മ്മാണ ചെലവ്. പാലക്കാട് ജില്ലയിലേക്കുള്ള വിതരണത്തിനാണ് മുന്‍ഗണനയെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാവും വിതരണം.

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!