
തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ പുതിയ ചെയർമാനായി ഡോ. എം ആർ ബൈജു നിയമിതനാകും. നിലവിലെ പി എസ് സി ചെയർമാൻ എം കെ സക്കീറിന്റെ കാലാവധി ഈ മാസം 30 നു അവസാനിക്കും.
കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസിലർ
സംസ്ഥാനത്തെ കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസിലർ തസ്തികയിൽ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലായ www.hckrecruitment.nic.in വഴി ഒക്ടോബർ 26 മുതൽ അപേക്ഷിക്കാം. 11 ഒഴിവുകളാണുള്ളത്. സോഷ്യൽ വർക്കിൽ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ സൈക്കോളജിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയാണ് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. ഫാമിലി കൗൺസിലിങ്ങിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. വനിതാ ഉദ്യോഗാർഥികൾക്കു മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾ റിക്രൂട്ട്മെന്റ് പോർട്ടലിൽ ലഭിക്കും.
കിറ്റ്‌സിൽ ഗസ്റ്റ് ഫാക്കൽറ്റി
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫിസിൽ അക്കാഡമിക് അസിസ്റ്റന്റ് താത്കാലിക (കരാർ - 6 മാസം) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി. യോഗ്യത : 55 ശതമാനം മാർക്കോടെ എം.കോം (റഗുലർ)/എം.ബി.എ റഗുലർ കോഴ്സ് (ഫുൾ ടൈം) പാസായിരിക്കണം. 01.01.2022-ന് 40 വയസ് കവിയരുത്. (നെറ്റ് യോഗ്യതയുള്ളവർക്കും, യു.ജി./പി.ജി. ക്ലാസ്സുകളിൽ മിനിമം ഒരു വർഷത്തെ അധ്യാപന പരിചയമുള്ളവർക്കും മുൻഗണന). പ്രതിമാസ വേതനം 24,000 രൂപ, 30,000 രൂപ (പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക്). അപേക്ഷകൾ ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തിൽ 31ന് മുമ്പ് അയയ്ക്കണം. വിവരങ്ങൾക്ക്: www.kittsedu.org.