പൊതുവിദ്യാലയങ്ങളില്‍ ഭക്ഷണത്തിനൊപ്പം പഴങ്ങളും; പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പദ്ധതി ശുപാര്‍ശ സമര്‍പ്പിച്ചു

By Web TeamFirst Published Jun 27, 2019, 6:53 PM IST
Highlights

പൊതുവിദ്യാലയങ്ങളില്‍ ഭക്ഷണത്തിനൊപ്പം പഴവര്‍ഗങ്ങളും നല്‍കാനുള്ള പദ്ധതി ശുപാര്‍ശ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സര്‍ക്കാറിന് സമര്‍പ്പിച്ചു. 

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ ഭക്ഷണത്തിനൊപ്പം പഴവര്‍ഗങ്ങളും നല്‍കാനുള്ള പദ്ധതി ശുപാര്‍ശ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സര്‍ക്കാറിന് സമര്‍പ്പിച്ചു. ഒന്നാം ക്ലാസ് മുതല്‍ എട്ടുവരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ ഗുണഭോക്താക്കളായി നിശ്ചയിച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചാല്‍ 28 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് ഗുണം ലഭിക്കുക.

ആഴ്ചയില്‍ രണ്ട് ദിവസം  ഒരു കുട്ടിക്ക് പത്ത് രൂപയുടെ വിഷരഹിത ഫലങ്ങള്‍ നല്‍കുന്നത് ഉറപ്പാക്കാനാണ് പദ്ധതി ലക്ഷ്യപ്പെടുന്നത്. നിലവില്‍ ചോറിനൊപ്പം പയര്‍വര്‍ഗങ്ങളും പച്ചക്കറിയും അടങ്ങുന്ന കറികളും ആഴ്ചയില്‍ രണ്ട് ദിവസം പാലും മുട്ടയും നല്‍കുന്നുണ്ട്.

click me!