
തിരുവനന്തപുരം: വിജിലൻസ് ഉദ്യോഗസ്ഥർക്ക് ഇനി പുതിയ യൂണിഫോം. വിജിലൻസ് റെയ്ഡ് സമയത്തും ചില ഔദ്യോഗിക പരിപാടികളിലും കേന്ദ്ര ഏജൻസികളുടെ മാതൃകയിൽ ജാക്കറ്റ് ധരിക്കണം. പുതിയ യൂണിഫോം വിജിലൻസ് ഉദ്യോഗസ്ഥന് ധരിപ്പിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വിജിലൻസിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്കുള്ള ബാഡ്ജ് ഓഫ് ഓണറും വിതരണം ചെയ്തു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, ഡിജിപി റവാഡ ചന്ദ്രശേഖർ, പൊലിസ് ഉപദേഷ്ടാവ് എ ഹേമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam