കേരളത്തിന് സന്തോഷ വാർത്ത, മൂന്നാം വന്ദേഭാരത് അനുവദിച്ചു; സ്ഥിരീകരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി, സർവീസ് ആരംഭിക്കുന്നത് മലയാളികളുടെ ഇഷ്ടനഗരത്തിലേക്ക്

Published : Oct 08, 2025, 09:05 PM ISTUpdated : Oct 08, 2025, 09:10 PM IST
vande bharat train

Synopsis

എറണാകുളം-ബെം​ഗളൂരു റൂട്ടിൽ നവംബർ പകുതിയോടെ പുതിയ വന്ദേഭാരത് ഓടി തുടങ്ങും. എറണാകുളം - തൃശൂർ - പാലക്കാട് - കോയമ്പത്തൂർ - തിരുപ്പൂർ - ഈറോഡ് - സേലം വഴി ബംഗളൂരു റൂട്ടിലാണ് പുതിയ വന്ദേഭാരത് സർവീസ് നടത്തുക.

ദില്ലി: കേരളത്തിന് മൂന്നാം വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. എറണാകുളം-ബെം​ഗളൂരു റൂട്ടിൽ നവംബർ പകുതിയോടെ പുതിയ വന്ദേഭാരത് ഓടി തുടങ്ങും. എറണാകുളം - തൃശൂർ - പാലക്കാട് - കോയമ്പത്തൂർ - തിരുപ്പൂർ - ഈറോഡ് - സേലം വഴി ബംഗളൂരു റൂട്ടിലാണ് പുതിയ വന്ദേഭാരത് സർവീസ് നടത്തുക. ബിജെപി കേരള ഘടകവുമായി നടത്തിയ യോ​ഗത്തിലാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വന്ദേഭാരത് അനുവദിക്കണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രൊപ്പോസൽ അം​ഗീകരിച്ചതായി അറിയിച്ചത്. 488 സ്പെഷ്യല്‍ ട്രെയിനുകൾ ഉത്സവ കാലത്ത് കേരളത്തെ ബന്ധിപ്പിച്ച് ഓടിക്കുമെന്നും റെയിൽ മന്ത്രി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.

 

 

എറണാകുളം-ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിച്ച വാര്‍ത്ത ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ആണ് ആദ്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രിക്കും പ്രധാന മന്ത്രിക്കും നന്ദി അറിയിച്ചുകൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. നവംബർ പകുതിയോടെ ട്രെയിൻ സർവീസ് തുടങ്ങുമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. പുതിയ വന്ദേഭാരത് സര്‍വ്വീസ് ബെംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാകുമെന്നും കേരളത്തിന്റെ സമഗ്ര വികസനം മുന്നില്‍ക്കണ്ട് അനുകൂല തീരുമാനങ്ങളെടുക്കുന്ന കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബഹളം സ്ഥിരമായതിനാൽ അയൽക്കാ‌ർ കാര്യമാക്കിയില്ല, യുവാവിന്‍റെ കയ്യും കാലും കെട്ടിയിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; അച്ഛനും സഹോദരനും കസ്റ്റഡിയിൽ
സ്കൂളിലെ ലാബിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം കണ്ണൂരിൽ