പുതിയ വന്ദേഭാരത് 31ന് ഓടിത്തുടങ്ങും; 7ഇടങ്ങളിൽ സ്റ്റോപ്പ്, ആഴ്ച്ചയിൽ 3 ദിവസം സർവ്വീസ് നടത്തും

Published : Jul 26, 2024, 08:49 PM ISTUpdated : Jul 26, 2024, 09:01 PM IST
പുതിയ വന്ദേഭാരത് 31ന് ഓടിത്തുടങ്ങും; 7ഇടങ്ങളിൽ സ്റ്റോപ്പ്, ആഴ്ച്ചയിൽ 3 ദിവസം സർവ്വീസ് നടത്തും

Synopsis

കൊച്ചിയിൽ നിന്നുള്ള ഐടി മേഖലയിലുൾപ്പെടെയുള്ളവർക്ക് ഈ സർവ്വീസ് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് മൂന്നാമത്തെ വന്ദേഭാരത് ട്രെയിനാണ് ഓടിത്തുടങ്ങുന്നത്.   

തിരുവനന്തപുരം: പുതിയ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ഈ മാസം  31 മുതൽ സർ‌വ്വീസ് തുടങ്ങും. കൊച്ചി -ബാംഗ്ലൂർ റൂട്ടിലോടുന്ന ഈ ട്രെയിൻ ഇപ്പോൾ 12 സർവ്വീസാണ് നടത്തുക. ബുധൻ, വെള്ളി, ഞായർ തുടങ്ങി ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവ്വീസ്. എറണാകുളം, തൃശൂർ, പാലക്കാട്‌, പൊത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബാംഗ്ലൂർ എന്നിവിടങ്ങളാണ് സ്റ്റോപ്പുകൾ. ഉച്ചയ്ക്ക് 12.50 ന് പുറപ്പെട്ട് ബെം​ഗളൂരുവിൽ രാത്രി പത്തോടെയാണ് എത്തിച്ചേരുക. കൊച്ചിയിൽ നിന്നുള്ള ഐടി മേഖലയിലുൾപ്പെടെയുള്ളവർക്ക് ഈ സർവ്വീസ് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് മൂന്നാമത്തെ വന്ദേഭാരത് ട്രെയിനാണ് ഓടിത്തുടങ്ങുന്നത്. അതേസമയം, ഈ ട്രെയിൻ സ്ഥിരപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സർവ്വീസിനനുസരിച്ചായിരിക്കും റെയിൽവേയുടെ തീരുമാനം. 

അതിനിടെ, വാരാന്ത്യ തിരക്ക് കണക്കിലെടുത്ത് താഴെ പറയുന്ന ട്രെയിനുകളിൽ ഓരോ ജനറൽ കോച്ച് അധികമായി അനുവദിച്ചു.16605- 16606 മംഗലാപുരം -തിരുവനന്തപുരം ഏറനാട് എക്സ്പ്രസ്, 16649- 16650 മംഗലാപുരം- കന്യാകുമാരി പരശുറാം എക്സ്പ്രസ്, 16629- 16630 മംഗലാപുരം -തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് ആണ് ഓരോ ജനറൽ കോച്ച് അധികമായി അനുവദിച്ചത്. കൂടാതെ 12075- 12076 തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലും ഒരു സെക്കൻഡ് സിറ്റിംഗ് കോച്ച് അധികം അനുവദിച്ചിട്ടുണ്ട്. പിഎസ്‌സി പരീക്ഷ ഉദ്യോഗാർത്ഥികൾക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും.

ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു; കണ്ടക്ടറെ പിടികൂടി പൊലീസിൽ ഏല്‍പ്പിച്ച് സഹോദരനും സുഹൃത്തുക്കളും

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രിയദർശിനിയിൽ കയറേണ്ടെന്ന് സിപിഎം പ്രവർത്തകരോട് എംവി ​ഗോവിന്ദൻ പറയുന്നില്ലല്ലോ, എങ്കിൽ 35 ശതമാനം കയറില്ലല്ലോ; ബഹിഷ്കരിച്ചവരെ കാണാനില്ലെന്ന് മന്ത്രി
`കർശന നിർദേശം നൽകിയത് രണ്ട് തവണ, എന്നിട്ടും മണ്ണ് മാറ്റിയില്ല'; മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം കൊങ്കൺ റെയിൽവേക്കെന്ന് മന്ത്രി പി കെ ബഷീർ