
കൊച്ചി: മുനമ്പം സമരത്തിന്റെ ആദ്യ ദിവസം മുതൽ പിന്തുണയുമായി ഒപ്പമുണ്ടെന്നും പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകുമെന്നും മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രി തന്നെ ഇക്കാര്യം ഉറപ്പ് നൽകിയതാണ്. ഇതിൽ രാഷ്ട്രീയമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുനമ്പം സമര ഭൂമിയിലെത്തി സമരക്കാരോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. അഡ്വ. ഷോൺ ജോർജിനൊപ്പമാണ് രാജീവ് ചന്ദ്രശേഖർ മുനമ്പത്തെ സമര പന്തലിൽ എത്തിയത്.
മുനമ്പത്ത് നടക്കുന്നത് ഇൻസ്റ്റിറ്റ്യൂഷണലായുള്ള ഭൂമി കയ്യേറ്റമാണ്. ഇവിടെ ഏത് ശക്തി എതിർത്താലും ഒന്നും സംഭവിക്കില്ല. എൽഡിഎഫോ യുഡിഎഫോ ആരുമാകട്ടെ, വഖഫ് ബില്ല് വരും. പുതിയ നിയമം വരും. ഇവിടെ മാത്രമല്ല, വഖഫ് ഭൂമി കയ്യടക്കി വച്ചിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ സ്ഥലത്തും നീതി ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിരാഹാര സമരമിരിക്കുന്നവർ രാജീവ് ചന്ദ്രശേഖരറിന് പ്രശ്നങ്ങൾ വിവരിച്ച് നിവേദനം സമർപ്പിച്ചു. മുനമ്പത്തെ പ്രശ്നത്തിനു പരിഹാരം കാണുന്നത് വരെ കൂടെ നിൽക്കുമെന്നും പുതിയ വഖഫ് നിയമം വൈകാതെ വരുമെന്നും സമരക്കാർക്ക് ഉറപ്പുകൊടുത്താണ് രാജീവ് ചന്ദ്രശേഖർ മടങ്ങിയത്.
ബിപിഎൽ മെറിറ്റ് സ്കോളർഷിപ്പ് ; അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam