
പുതുവത്സരത്തിനൊരുങ്ങി കൊച്ചി. രാത്രി 12ന് ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിക്കും. ചെറായി, മലയാറ്റൂർ തുടങ്ങി വിവിധ ഇടങ്ങളിലും ഹോട്ടലുകളിലും പുതുവത്സര ആഘോഷങ്ങളുണ്ട്. രാത്രി ആഘോഷങ്ങളുടെ സുരക്ഷ മുൻനിർത്തി പരിശോധന കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.
വിവാദങ്ങൾക്കൊടുവിൽ രൂപ മാറ്റം വരുത്തിയ ഫോർട്ട് കൊച്ചിയിലെ പാപ്പാഞ്ഞി, മലയാറ്റൂരിലെ നക്ഷത്ര തടാകം, മറൈൻ ഡ്രൈവ് തുടങ്ങി എല്ലായിടവും പുതുവത്സരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഫോർട്ട് കൊച്ചിയിലാണ് പ്രധാന ആഘോഷം. രാത്രി 10 മണിക്ക് തുടങ്ങുന്ന ആഘോഷം 12 വരെ നീളും. പുതുവത്സരത്തെ വരവേറ്റ് പാപ്പാഞ്ഞിയെ കത്തിച്ച ശേഷം ആഘോഷ പരിപാടികളൊന്നും പാടില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നിരത്തുകളിലെ പരിശോധന പുലരും വരെ നീളും.
ഹോട്ടലുകളിൽ പുതുവത്സര ആഘോഷത്തിനെത്തുന്നവർ നിർബന്ധമായും തിരിച്ചറിയിൽ രേഖ കാണിക്കണം. പാർട്ടികളിൽ ലഹരിമരുന്ന് ഉപയോഗം കണ്ടെത്തിയാൽ സംഘാടകർക്കെതിരെ കേസെടുക്കും. മദ്യത്തിന് ഓഫർ നൽകുന്ന ഹോട്ടലുടമകൾക്ക് എതിരെയും നടപടിയുണ്ടാകും. പുതുവർഷ തിരക്ക് കണക്കിലെടുത്ത് പുലർച്ചെ ഒരു മണി വരെ കൊച്ചി മെട്രോ സർവീസ് നടത്തും. രാത്രി 9 മുതൽ പുലർച്ചെ ഒരു മണി ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുണ്ടാകുമെന്ന് കെഎംആർഎൽ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam