ആലപ്പുഴ ബീച്ച് ആശുപത്രിയിൽ നവജാത ശിശുക്കളെ ബന്ധുക്കൾക്ക് മാറി നൽകി

Published : Dec 14, 2022, 08:29 PM IST
ആലപ്പുഴ ബീച്ച് ആശുപത്രിയിൽ നവജാത ശിശുക്കളെ ബന്ധുക്കൾക്ക് മാറി നൽകി

Synopsis

 ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് കുട്ടികളെ തിരിച്ചു കൊണ്ടുവന്ന് ഏൽപിച്ചതെന്ന് ബന്ധുക്കൾ പറയുന്നു

ആലപ്പുഴ: ആലപ്പുഴ ബീച്ച് സ‍ര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ നവജാത ശിശുക്കളെ മാറി നൽകിയതായി പരാതി. മൂന്ന് ദിവസം മുൻപ് ഇതേ ആശുപത്രിയിൽ വച്ച് പ്രസവിച്ച തത്തംപള്ളി, വെള്ളക്കിണര്‍ സ്വദേശിനികളുടെ കുട്ടികളെയാണ് പരസ്പരം മാറി നൽകിയത്. പ്രസവശേഷം മഞ്ഞയുടെ പ്രശ്നം ഉള്ളതിനാൽ രണ്ട് കുഞ്ഞുങ്ങളേയും ഐസിയുവിൽ ലൈറ്റടിപ്പിക്കാനായി കൊണ്ടു പോയിരുന്നു. ഇവിടെ കിടത്തിയ ശേഷം ബന്ധുക്കൾക്ക് തിരികെ നൽകിയപ്പോൾ ആണ് കുഞ്ഞുങ്ങൾ മാറിപ്പോയത്. തത്തംപള്ളി സ്വദേശിനിയുടേത് പെണ്‍കുഞ്ഞും വെള്ളക്കിണ‍ര്‍ സ്വദേശിയുടെ ആണ്‍കുഞ്ഞുമായതിനാൽ ബന്ധുക്കൾക്ക് കുട്ടിയെ മാറിയ കാര്യം തിരിച്ചറിയാൻ സാധിച്ചത്.  ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് കുട്ടികളെ തിരിച്ചു കൊണ്ടുവന്ന് ഏൽപിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ. 

PREV
Read more Articles on
click me!

Recommended Stories

വീരസവർക്കർ പുരസ്കാരം തരൂരിന്; കോൺ​ഗ്രസ് നിലപാട് കടുപ്പിച്ചതോടെ ഏറ്റുവാങ്ങില്ലെന്ന് പ്രതികരണം, മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക്
'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ