ചെറിയൊരു ഇടവേളയ്ക്ക് ശേഷ വീണ്ടുമൊരു കുഞ്ഞ് അതിഥി, കായലും കടലും പോലെ ശാന്തനായ കുരുന്നിന് പേര് 'നീൽ'

Published : May 20, 2026, 08:15 PM IST
Newborn-newborn baby boy left at alappuzha ammathottil named neel

Synopsis

സർക്കാർ തലത്തിൽ അനാഥ കുരുന്നുകളെ സംരക്ഷിച്ച് സമൂഹത്തിന്‍റെ മുഖ്യധാരയിൽ എത്തിക്കാൻ സ്ഥാപിച്ചിട്ടുള്ള ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടുമൊരു അതിഥിയെത്തി

ആലപ്പുഴ: സർക്കാർ തലത്തിൽ അനാഥ കുരുന്നുകളെ സംരക്ഷിച്ച് സമൂഹത്തിന്‍റെ മുഖ്യധാരയിൽ എത്തിക്കാൻ സ്ഥാപിച്ചിട്ടുള്ള ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടുമൊരു അതിഥിയെത്തി. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപമുള്ള അമ്മത്തൊട്ടിലിൽ ഏഴ് ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് എത്തിയത്. ആലപ്പുഴയുടെ കായലും കടലും പോലെ ആഴവും ശാന്തതയും പ്രതീക്ഷയും കൊണ്ടുവന്ന കുരുന്നിന് 'നീൽ' എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജിഎൽ അരുൺ ഗോപി അറിയിച്ചു.

2.640 കി. ഗ്രാം ഭാരമുള്ള കുഞ്ഞ് പൂർണ്ണ ആരോഗ്യവാനാണ്. നിലവിൽ ആശുപത്രിയിലെ ഇന്‍റർ കെയർ യൂണിറ്റിൽ വിദഗ്ധ സംരക്ഷണയിലാണ്. പതിവുപോലെ തൊട്ടിലിനോട് ചേർന്നുള്ള ആശുപത്രി നഴ്സിംഗ് സ്റ്റേഷനിൽ അലാറം മുഴങ്ങിയതോടെയാണ് നഴ്സിംഗ് ഉദ്യോഗസ്ഥർ എത്തി കുഞ്ഞിനെ ഏറ്റെടുത്തത്. 2026-ൽ ആലപ്പുഴ അമ്മത്തൊട്ടിലിൽ എത്തുന്ന നാലാമത്തെ അതിഥിയാണ് നീൽ. 2024 മുതൽ ഇതുവരെ 11 കുട്ടികളാണ് ഇവിടെ സംരക്ഷണത്തിനായി എത്തിയിട്ടുള്ളത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വെള്ളാപ്പള്ളിക്കെതിരെ യു പ്രതിഭ; നിയമനടപടിക്ക് പാർട്ടിയോട് അനുമതി തേടി, മകനെ അപമാനിച്ചെന്ന് പരാതി
കണ്ണൂരിൽ ചികിത്സയിലിരിക്കേ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ സിപിഎം പ്രവർത്തകരായ പ്രതികൾ പിടിയിൽ