കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിക്കും കളമശ്ശേരി പിഎച്ച്സിയിലെ ഒരു ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു.
കൊച്ചി: എറണാകുളം ജില്ലയിൽ 61 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 60 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിക്കും കളമശ്ശേരി പിഎച്ച്സിയിലെ ഒരു ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. കൂത്താട്ടുകുളത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ കുടുംബ ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകനും ഉൾപ്പെടുന്നു. ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഉത്തർപ്രദേശ് സ്വദേശിയും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനാണ് ഇയാള്‍.
സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ
കടുങ്ങലൂർ സ്വദേശി(32)
കടുങ്ങലൂർ സ്വദേശിനി (25)
കടുങ്ങലൂർ സ്വദേശിനി (5)
പള്ളുരുത്തി സ്വദേശിനി(22)
പള്ളുരുത്തി സ്വദേശിനി(71)
പള്ളുരുത്തി സ്വദേശിനി(39)
കടുങ്ങലൂർ സ്വദേശി(30)
മഞ്ഞപ്ര സ്വദേശിനി(7)
മഞ്ഞപ്ര സ്വദേശിനി(32)
മഞ്ഞപ്ര സ്വദേശി(67)
പള്ളിപ്പുറം സ്വദേശി(34)
കടുങ്ങലൂർ സ്വദേശിനി (52)
ശ്രീമൂലനഗരം സ്വദേശിനി(57)
കടുങ്ങലൂർ സ്വദേശി(49)
ശ്രീമൂലനഗരം സ്വദേശി (39)
ശ്രീമൂലനഗരം സ്വദേശിനി(28)
സ്വകാര്യ ആശുപത്രി ജീവനക്കാരിയായ തൃശൂർ സ്വദേശിനി (20)
ഇടപ്പള്ളി സ്വദേശിനി(45)
ഇടപ്പള്ളി സ്വദേശി (49)
ഇടപ്പള്ളി സ്വദേശിനി(51)
ഇടപ്പള്ളി സ്വദേശി(54)
ഇടപ്പള്ളി സ്വദേശി(24)
ഇടപ്പള്ളി സ്വദേശിനി(9)
ഏലൂർ സ്വദേശി (29)
ഏലൂർ സ്വദേശി (30)
ഏലൂർ സ്വദേശി (54)
കവളങ്ങാട് സ്വദേശിനി (65)
നെട്ടൂർ ഒരു വാണിജ്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന ബീഹാർ സ്വദേശി (31)
കവളങ്ങാട് സ്വദേശി (66)
കവളങ്ങാട് സ്വദേശിനി (34)
കവളങ്ങാട് സ്വദേശി (8)
കവളങ്ങാട് സ്വദേശിനി (12)
മട്ടാഞ്ചേരി സ്വദേശി(24)
ചെല്ലാനം സ്വദേശി (43)
ചെല്ലാനം സ്വദേശിനി (41)
ചെല്ലാനം സ്വദേശി (26)
ചെല്ലാനം സ്വദേശിനി (48)
ഫോർട്ട് കൊച്ചി സ്വദേശിനി(39)
അങ്കമാലി തുറവൂർ സ്വദേശിനി(52)
കൂനമ്മാവ് കോൺവെന്റ്(81). സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു.
ചെല്ലാനം സ്വദേശിനി (19)
ചെല്ലാനം സ്വദേശി (22)
നെല്ലിക്കുഴി സ്വദേശി(39)
ആശപ്രവർത്തകയായ ഏലൂർ സ്വദേശിനി(36)
കളമശ്ശേരി നഗരാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായ ഇടപ്പള്ളി സ്വദേശിനി(27)
കൂത്താട്ടുകുളം കുടുംബക്ഷേമകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകൻ (34)
വൈറ്റില സ്വദേശി(31)
ഫോർട്ട് കൊച്ചി സ്വദേശിനി(46)
ഫോർട്ട് കൊച്ചി സ്വദേശി(57)
എടത്തല സ്വദേശി(38)
ഫോർട്ട് കൊച്ചി സ്വദേശി(38)
തൃക്കാക്കര സ്വദേശിനി (65)
നെടുമ്പാശ്ശേരി സ്വദേശിനി(57)
കൂത്താട്ടുകുളം സ്വദേശിനി (57)
അശമന്നൂർ സ്വദേശിനി(26)
കൂത്താട്ടുകുളം സ്വദേശി (35)
തൃക്കാക്കര സ്വദേശി (74)
തൃക്കാക്കര സ്വദേശി (40)
കുട്ടമ്പുഴ സ്വദേശി (46)
പെരുമ്പാവൂർ സ്വദേശി(33)
അതേസമയം, ജില്ലയില്‍ ഇന്ന് 107 പേർ രോഗ മുക്തി നേടി. ഇതില്‍ എറണാകുളം സ്വദേശികളായ 100 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 2 പേരും ഇതര സംസ്ഥാനത്ത് നിന്നുള്ള 5 പേരും ഉൾപ്പെടുന്നു. ഇന്ന് 820 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 504 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിലവില്‍ 865 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam