നെയ്യാറ്റിൻകരയിലെ 15കാരിയുടെ ആത്മഹത്യ: ആൺസുഹൃത്ത് മർദ്ദിച്ചെന്നും പീഡിപ്പിച്ചെന്നും സഹോദരി

Published : Jan 09, 2021, 03:20 PM IST
നെയ്യാറ്റിൻകരയിലെ 15കാരിയുടെ ആത്മഹത്യ: ആൺസുഹൃത്ത് മർദ്ദിച്ചെന്നും പീഡിപ്പിച്ചെന്നും സഹോദരി

Synopsis

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകുന്നേരമാണ് വീട്ടിലെ കിടപ്പുമുറിയിലെ ഹൂക്കിൽ ഷാൾ കുരുക്കി തൂങ്ങിയ നിലയിൽ വിദ്യാർത്ഥിനിയെ സഹോദരി കണ്ടെത്തിയത്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 15 വയസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ ആൺ സുഹൃത്തിനെതിരെ മരിച്ച പെൺകുട്ടിയുടെ സഹോദരി രംഗത്ത് വന്നു. പെൺകുട്ടിയെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും ഇന്നലെ പെൺകുട്ടിയുടെ മരണത്തിന് തൊട്ട് മുൻപ് വീട്ടിൽ വന്ന് മർദ്ദിച്ചുവെന്നും സഹോദരി ആരോപിച്ചു. ഇതിന് ശേഷമാണ് പെൺകുട്ടി മുറി പൂട്ടി ഷാൾ ഉപയോഗിച്ച് ആത്മഹത്യ ചെയ്തത്. ആണ സുഹൃത്തിന്റെ ശല്യം സഹിക്കാനാകാതെയാണ് സഹോദരി മരിച്ചതെന്നും അവർ കുറ്റപ്പെടുത്തി. ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് മരിച്ചത്. ആൺസുഹൃത്താണ് കുട്ടിയെ ഇന്നലെ ആശുപത്രിയിലെത്തിച്ചത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകുന്നേരമാണ് വീട്ടിലെ കിടപ്പുമുറിയിലെ ഹൂക്കിൽ ഷാൾ കുരുക്കി തൂങ്ങിയ നിലയിൽ വിദ്യാർത്ഥിനിയെ സഹോദരി കണ്ടെത്തിയത്. ഉച്ചയോടെ പെൺകുട്ടിയുടെ ആൺസുഹൃത്ത് വീട്ടിലേക്ക് വന്നിരുന്നുവെന്നും പെൺകുട്ടിയുമായി വാക്കുതർക്കമുണ്ടായെന്നും മർദ്ദിച്ചുവെന്നും സഹോദരി പറയുന്നു. സുഹൃത്ത് പോയതിനു പിന്നാലെ പെൺകുട്ടി റൂമിലേക്ക് കയറി വാതിലടക്കുകയായിരുന്നു. വാതിൽ തുറക്കാതെയായതോടെ സഹോദരി നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ ഷാളിൽ തൂങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

പിന്നാലെ ആൺസുഹൃത്തിനെ പെൺകുട്ടിയുടെ സഹോദരി തിരിച്ചു വിളിച്ചു. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാളാണ് പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദിയെന്ന് ബന്ധുക്കൾ ആരോപിച്ചു. മരിച്ച പെൺകുട്ടി കഴിഞ്ഞ വർഷം ആൺസുഹൃത്തിനൊപ്പം പോയിരുന്നു. പിന്നീട് പൊലീസ് ഇടപെട്ട് വീട്ടിലേക്ക് തിരിച്ചെത്തിച്ചിരുന്നു. ഇതിന് ശേഷവും പെൺകുട്ടിയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും പെൺകുട്ടിയെ നിരന്തരം കാണാറുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ ആൺ സുഹൃത്തിനായി അന്വേഷണം ആരംഭിച്ചു.  ആത്മഹത്യാ പ്രേരണയ്ക്ക് ഇയാൾക്കെതിരെ കേസെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ട, സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കും'; പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി
ഏറ്റവും കൂടുതൽ പേരെ ഹജ്ജിനയച്ചത് ഈ സർക്കാരിന്റെ കാലത്ത്: മന്ത്രി വി അബ്ദുറഹ്മാൻ