വി എസ് ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷസ്ഥാനം ഒഴിയുന്നു; കവടിയാറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു

Published : Jan 09, 2021, 03:12 PM ISTUpdated : Jan 09, 2021, 03:44 PM IST
വി എസ് ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷസ്ഥാനം ഒഴിയുന്നു; കവടിയാറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു

Synopsis

മുന്നോടിയായി കാവടിയാറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ബാർട്ടൻ ഹില്ലിലെ വീട്ടിലേക്ക് ഇന്നലെ താമസം മാറി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷസ്ഥാനം ഉടൻ ഒഴിയും. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി വി എസ് ഒഴിഞ്ഞു. ബാർട്ടൻ ഹില്ലിലെ വീട്ടിലേക്ക് വി എസ് ഇന്നലെ താമസം മാറി. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് വി എസ് സ്ഥാനം ഒഴിയുന്നത്. 

2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ സ്ഥാനം ഒഴിയാനാണ് വി എസിന്‍റെ തീരുമാനം.

PREV
click me!

Recommended Stories

ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു... ഭയം തോന്നുന്നില്ലേ, കുറിപ്പുമായി പി പി ദിവ്യ; നിയമപോരാട്ടം അവസാനിപ്പിക്കരുതെന്ന് പ്രതികരണം
അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിൽ; അപ്പീലിൽ തീരുമാനമെടുത്തിട്ടില്ല, അവൾക്കൊപ്പം നിന്നവരും കടുത്ത നിരാശയിൽ