കുളത്തൂപ്പുഴയിലെ വെടിയുണ്ടകള്‍ എവിടെനിന്ന്? തോക്കുള്ളവരിലേക്ക് എന്‍ഐഎ-സംസ്ഥാന സേന അന്വേഷണം

By Web TeamFirst Published Feb 24, 2020, 12:35 AM IST
Highlights

ഒരു വർഷത്തിനിടെ കുളത്തൂപ്പുഴ, അഞ്ചൽ മേഖലകളിൽ സമാനമായ കേസുകൾ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്

കൊല്ലം: കുളത്തൂപ്പുഴയിൽ വഴിയരികിൽ നിന്ന് വെടി ഉണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസിയുടെയും സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെയും അന്വേഷണം തുടരുകയാണ്. തോക്ക് കൈവശം ഉള്ളവരെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കും.

ഒരു വർഷത്തിനിടെ കുളത്തൂപ്പുഴ, അഞ്ചൽ മേഖലകളിൽ സമാനമായ കേസുകൾ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷണ സംഘങ്ങൾ പരിശോധിക്കുന്നുണ്ട്. വിശദാംശങ്ങൾ ശേഖരിച്ച ശേഷം കേസ് എടുക്കും. 

ശനിയാഴ്ച ആണ് വന മേഖലയോട് ചേർന്ന റോഡരുകിൽ നിന്നു പാക് നിർമിതമടക്കമുള്ള പതിനാല് വെടി ഉണ്ടകൾ കിട്ടിയത്. ദീർഘ ദൂര പ്രഹര ശേഷി ഉള്ള തോക്കുകളിൽ ഉപയോഗിക്കുന്ന തിരകൾ ആണ് കണ്ടുകിട്ടിയത് . സൈനികർ ആരെങ്കിലും ഉപേക്ഷിച്ചതാണോ അതോ ഏതെങ്കിലും തീവ്രവാദ സംഘടനകൾ ഇതിനു പിന്നിലുണ്ടോ എന്നതും വിശദമായി അന്വേഷിക്കുന്നുണ്ട്.

click me!