പന്തീരാങ്കാവ് യുഎപിഎ കേസ്: വയനാട് സ്വദേശിയെ എൻ ഐഎ അറസ്റ്റ് ചെയ്തു

Published : Jan 21, 2021, 06:17 PM ISTUpdated : Jan 21, 2021, 06:39 PM IST
പന്തീരാങ്കാവ് യുഎപിഎ കേസ്: വയനാട് സ്വദേശിയെ എൻ ഐഎ അറസ്റ്റ് ചെയ്തു

Synopsis

അലനെയും ത്വാഹാ ഫസലിനെയും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുമായി ബന്ധിപ്പിച്ചതിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് വിവരം. 

കോഴിക്കോട്: കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ആയി. വയനാട് സ്വദേശി വിജിത് വിജയനെ എൻ ഐ എ കൊച്ചി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. കൽപ്പറ്റയിലെ ക്യാമ്പ് ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കൊച്ചി എൻഐഎ ആസ്ഥാനത്ത് വച്ച് ഇയാളെ കൂടുതൽ ചോദ്യം ചെയ്യും. പന്തീരങ്കാവ് യുഎപിഎ കേസിലെ ഒന്നും രണ്ടും പ്രതികളായ അലനെയും താഹയെയും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുമായി ബന്ധിപ്പിച്ചത് വിജിത് ഉൾപ്പെടെയുള്ള സംഘമാണെന്നായിരുന്നു എൻഐഎയുടെ നിഗമനം. നേരത്തെ കോഴിക്കോട് വച്ചും വിജിതിനെ എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി