
ഹൈദരാബാദ്: മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ഹൈദരാബാദ് കോടതിയിലാണ് സമർപ്പിച്ചത്. കേന്ദ്ര സർക്കാറിനെതിരെ യുദ്ധം ചെയ്യാൻ മാവോയിസ്റ്റ് മൊയ്തീന്റെ നേതൃത്വത്തിൽ മാവോയിസ്റ്റുകൾ ഗൂഢാലോചന നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തു, ആശയ പ്രചാരണം, കേരളത്തിലടക്കം സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ച് ആക്രമണ പദ്ധതി തയ്യാറാക്കൽ എന്നിവയ്ക്ക് നേതൃത്വം നൽകിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേന്ദ്ര കമ്മറ്റി അംഗം സഞ്ജോയ് ദീപക്ക് റാവുവിന്റെ അറസ്റ്റിന് ശേഷമാണ് പശ്ചിമഘട്ട സ്പെഷൽ സോണൽ കമ്മറ്റിയുടെ സെക്രട്ടറിയായി മൊയ്തീൻ ചുമതലയേറ്റത്. 2024 ലാണ് മൊയ്തീനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ വർഷം എൻഐഎ അറസ്റ്റ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam