ആന്ധ്ര - ഒഡീഷ ബോർഡറിലെ മലയിൽ നിന്ന് ലഹരിക്കടത്ത് സംഘ തലവനെ പിടികൂടി കേരള പൊലീസ്

ദില്ലി: ആന്ധ്ര - ഒഡീഷ ബോർഡറിലെ മലയിൽ നിന്ന് ലഹരിക്കടത്ത് സംഘ തലവനെ പിടികൂടി കേരള പൊലീസ്. ആന്ധ്രപ്രദേശ് അനന്തഗിരി കോണ്ടിബ സ്വദേശി ലബുഡു അജിത് കുമാറിനെയാണ് പാലക്കാട് കസബ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം പാലക്കാട് പുതുശ്ശേരിയിൽ രണ്ട് കിലോ ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ പ്രധാനിയാണ് ലബുഡു. ചരക്ക് ലോറിയിൽ ഹാഷിഷ് ഓയിലുമായി എത്തിച്ചതിന് പിടിയിലായ 3 അംഗ സംഘം നൽകിയ വിവര പ്രകാരമാണ് ലബുഡുവിനെ പൊലീസ് കണ്ടെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ലബുഡുവാണ് ഹാഷിഷ് ഓയിൽ നൽകിയെന്നായിരുന്നു പ്രതികളുടെ മൊഴി. പിന്നാലെയാണ് കസബ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആന്ധ്രയിലെത്തി സാഹസികമായി ലബുഡുവിനെ പിടികൂടിയത്. ആന്ധ്ര - ഒഡീഷ അതിർത്തിയിലെ മലനിരകളിൽ കഞ്ചാവ് കൃഷിചെയ്ത്, കേരളത്തിലേക്ക് കടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറയുന്നു.

YouTube video player