'എലത്തൂർ ട്രെയിൻ തീവയ്പില്‍ തീവ്രവാദ ബന്ധം തള്ളാനാകില്ല' സമഗ്ര അന്വേഷണം വേണമെന്ന് എന്‍ഐഎ റിപ്പോർട്ട്

Published : Apr 09, 2023, 11:45 AM ISTUpdated : Apr 09, 2023, 12:21 PM IST
'എലത്തൂർ ട്രെയിൻ തീവയ്പില്‍  തീവ്രവാദ ബന്ധം തള്ളാനാകില്ല' സമഗ്ര അന്വേഷണം വേണമെന്ന് എന്‍ഐഎ റിപ്പോർട്ട്

Synopsis

സംഭവം പരിശോധിക്കുമ്പോൾ ആസൂത്രിത സ്വഭാവമുണ്ട് പ്രതി ഷാരൂക്ക് സെയ്ഫി എന്തു കൊണ്ട് കേരളം തെരഞ്ഞെടുത്തുവെന്നത്  വലിയ സംശയമാണ്.റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറി

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പ് സംഭവത്തില്‍ തീവ്രവാദ ബന്ധം തള്ളാനാകില്ലന്ന് എന്‍ഐഎയുടെ പ്രാഥമിക റിപ്പോർട്ട് .സമഗ്രമായ അന്വേഷണം വേണം .സംഭവം പരിശോധിക്കുമ്പോൾ ആസൂത്രിത സ്വഭാവമുണ്ട് .പ്രതി ഷാരൂക്ക് സെയ്ഫി എന്തു കൊണ്ട് കേരളം തെരഞ്ഞെടുത്തുവെന്ന് വലിയ സംശയമാണ്.റിപ്പോർട്ട് തയ്യാറാക്കിയത് കൊച്ചി - ചെന്നെ ഉദ്യോഗസ്ഥരാണ്.റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറി. ബോഗിയിലെ മുഴുവൻ പേരെയും വധിക്കുകയായിരുന്നു ലക്ഷ്യമെന്ന് വിലയിരുത്താം.എലത്തൂർ തെരെഞ്ഞെടുത്ത തിന് പിന്നിലും ദുരൂഹത സംശയിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതിനിടെ  ട്രെയിൻ തീവെപ്പ് കേസിൽ കൂടൂതൽ പേരെ കേരള പൊലീസ് സംഘം ദില്ലിയിൽ ചോദ്യം ചെയ്തു . പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടൂതൽ നീക്കങ്ങളിലേക്ക് കടക്കും. ബാങ്ക് ഇടപാടുകളും ശേഖരിക്കും.

 

പ്രതിക്ക് വൈദ്യസഹായം നൽകേണ്ടി വരുമെന്ന് അന്വേഷണസംഘം സൂചന നല്‍കി.ശാരീരിക അവശതകൾ ഉണ്ടെന്ന് ഷാറൂഖ് ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ആണിത്.ആരോഗ്യസ്ഥിതി വിലയിരുത്തിയ  ശേഷമാക്കും തെളിവെടുപ്പ് തീരുമാനിക്കുക.ശാരുഘിനെ  പരിശോധിച്ച് ഡോക്ടർ മടങ്ങി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വ്യക്തമായെന്നാണ് സൂചന

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ
രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക്