സദാചാര കൊലപാതകം; മുഖ്യപ്രതി രാഹുലുമായി മുംബൈയിൽ നിന്ന് പൊലീസ് കേരളത്തിലേക്ക്, മടങ്ങുന്നത് ട്രെയിൻ മാർഗം

Published : Apr 09, 2023, 11:05 AM IST
സദാചാര കൊലപാതകം; മുഖ്യപ്രതി രാഹുലുമായി മുംബൈയിൽ നിന്ന് പൊലീസ് കേരളത്തിലേക്ക്, മടങ്ങുന്നത് ട്രെയിൻ മാർഗം

Synopsis

വെള്ളിയാഴ്ചയാണ് ഗൾഫിൽ നിന്ന് മടങ്ങി വരുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ നിന്ന് എമിഗ്രേഷൻ വിഭാഗം രാഹുലിനെ പിടികൂടിയത്. പ്രതിയെ നാളെ തൃശൂരിൽ എത്തിക്കും. 

തൃശൂർ : തൃശ്ശൂർ ചേർപ്പിൽ ബസ് ഡ്രൈവറെ മർദ്ദിച്ചു കൊന്ന സംഭവത്തിലെ ഒന്നാം പ്രതിയുമായി കേരള പൊലീസ് സംഘം മുംബൈയിൽ നിന്ന് മടങ്ങി.  ട്രെയിൻ മാർഗമാണ് ഒന്നാം പ്രതിയായ രാഹുലിനെ കൊണ്ടുവരുന്നത്. വെള്ളിയാഴ്ചയാണ് ഗൾഫിൽ നിന്ന് മടങ്ങി വരുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ നിന്ന് എമിഗ്രേഷൻ വിഭാഗം രാഹുലിനെ പിടികൂടിയത്. പ്രതിയെ നാളെ തൃശൂരിൽ എത്തിക്കും. 

ചേർപ്പിലെ സ്വകാര്യ ബസ് ഡ്രൈവർ സഹറിനെ മർദിക്കാൻ പദ്ധതിയിട്ടത് ചേർപ്പ് സ്വദേശിയായ രാഹുൽ ആയിരുന്നു. വനിതാ സുഹൃത്തിനെ കാണാൻ അർധരാത്രി വീട്ടിൽ വന്നപ്പോഴാണ് സഹറിന് നേരെ രാഹുലിന്റെയും സംഘത്തിന്റെയും ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഒൻപത് പ്രതികൾ ഇതിനോടകം പിടിയിലായിട്ടുണ്ട്. പൊലീസിന്റെ നിരന്തര സമ്മർദ്ദത്തിനൊടുവിലാണ് രാഹുൽ വിദേശത്ത് നിന്ന് മടങ്ങിയെത്തിയത്. രാഹുലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് സഹറിനെതിരെ ആള്‍ക്കൂട്ട മര്‍ദ്ദനം ഉണ്ടായത്. 32കാരനായ സഹർ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു. മാർച്ച് മാസം പതിനെട്ടിന് രാത്രിയാണ് സഹറിന് മര്‍ദ്ദനമേറ്റത്. അന്ന് രാത്രി വീട്ടിൽ തിരിച്ചെത്തിയ സഹാർ വേദന കൊണ്ട് പുളഞ്ഞു. രാത്രി തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോ​ഗ്യ നില വഷളായതോടെ വൈകാതെ മരണവും സംഭവിച്ചു.

Read More : ചേർപ്പിലെ ബസ് ഡ്രൈവറുടെ സദാചാര കൊലപാതകം: ഒന്നാം പ്രതി രാഹുൽ മുംബൈയിൽ പിടിയിൽ

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്