കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾ നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതായി എൻഐഎ. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളടക്കം 2000 ജിബി തെളിവുകളാണ് ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്ന് വീണ്ടെടുത്തത്.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ നടത്തിയ ഫോൺ സംഭവാണങ്ങൾ, വിവിധ ചാറ്റുകൾ , ഫോട്ടോകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളാണ് എൻഐഎ വീണ്ടെടുത്തത്. സി- ഡാക്കിലും ഫോറൻസിക് ലാബിലുമായി നടത്തി പരിശോധനയിലാണ് മായച്ചുകളഞ്ഞ ചാറ്റുകൾ അടക്കം വീണ്ടെടുത്ത്. കേസിൽ ഡിജിറ്റൽ തെളിവുകൾ മുഖ്യ തെളിവാണെന്നും ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ കോടതിയെ അറയിച്ചു.
സ്വപ്ന, സന്ദീപ് എന്നിവരുടെ ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്ന് മാത്രം 2000 ജിബി തെളിവുകൾ ലഭിച്ചിട്ടുണ്ട്. ചില ഉന്നതരുമായി അടക്കം നടത്തി സംഭാഷണങ്ങളുടെ സ്ക്രീൻ ഷോട്ട് അടക്കം കണ്ടെത്തിയതായി എൻഐഎ വ്യക്തമാക്കുന്നു. മറ്റ് പ്രതികളായ മുഹമ്മദ് ഷാഫി, അൻവർ, ഇബ്രഹീം അലി എന്നിവരുടെ ഫോണുകളിൽ നിന്നും 2000 ജിപി ഡിജിറ്റൽ തെളിവും ലഭിച്ചിട്ടുണ്ട്.
അഞ്ച് ദിവസം പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്നായിരുന്നു ആവശ്യം. സന്ദീപ് നായർ , ഷാഫി, മുഹമ്മദ് അലി എന്നി മൂന്ന് പ്രതികളെ വെള്ളിയാഴ്ച രാവിലെ വരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു. നെഞ്ച് വേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് സ്വപ്ന സുരേഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ആൻജിയോഗ്രാം പരിശോധനയ്ക്ക് ശേഷം മെഡിക്കൽ ബോർഡ് റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും എൻഐഎ അപേക്ഷയിൽ കോടതി തീരുമാനമെടുക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam