പന്തീരാങ്കാവ് യുഎപിഎ കേസ്; നാലാം പ്രതിക്കെതിരെ അനുബന്ധ കുറ്റപത്രം, സംഘടനയിലെ സജീവ അംഗമെന്ന് എന്‍ഐഎ

By Web TeamFirst Published Jul 20, 2021, 5:03 PM IST
Highlights

നാലാം പ്രതി വിജിത് വിജയന് എതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മാവോയിസ്റ്റ് സംഘടനയുടെ സജീവ അംഗമായിരുന്നു വിജിതെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. 

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. നാലാം പ്രതി വിജിത് വിജയന് എതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മാവോയിസ്റ്റ് സംഘടനയുടെ സജീവ അംഗമായിരുന്നു വിജിതെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. 

മാവോയിസ്റ്റ് രേഖകൾ വിവർത്തനം ചെയ്യുന്നതിലും നിരോധിത  സംഘടനയിലേക്ക് അലൻ ഷുഹൈബ് അടക്കമുള്ളവരെ 
കൊണ്ടുവരുന്നതിലും വിജിത് പ്രധാന പങ്കുവഹിച്ചെന്നാണ് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നത്. ഈ വര്‍ഷം ജനുവരി 21 നാണ് വിജിതിനെ എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!