നിഖിൽ തോമസിനടക്കം വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; നാലം​ഗസംഘം ചെന്നൈയിൽ അറസ്റ്റിൽ

Published : Dec 17, 2023, 06:32 AM IST
നിഖിൽ തോമസിനടക്കം വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; നാലം​ഗസംഘം ചെന്നൈയിൽ അറസ്റ്റിൽ

Synopsis

മലയാളി ഐപിഎസ് ഉദ്യോഗസ്ഥയും, ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് ഡിസിപിയുമായ എൻ. എസ്. നിഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റ് പൊളിച്ചത്. ഛത്തീസ്ഗഡ് കലിംഗ സർവകലാശാലയുടെ വ്യാജ ബികോം സർട്ടിഫിക്കറ്റ് നിഖിലിനു നിർമിച്ചു കൈമാറിയത് റിയാസ് ആണ്.

ചെന്നൈ: കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിനടക്കം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ സംഘം ചെന്നൈയിൽ അറസ്റ്റിലായി. തമിഴ്നാട്, ആന്ധ്രാ സ്വദേശികൾ ആയ 4 പേരാണ് അറസ്റ്റിലായത്. തമിഴ്നാട് സ്വദേശികളായ മുഹമ്മദ് റിയാസ്, എം.മേഘേശ്വരൻ, ആന്ധ്ര സ്വദേശികളായ ഋഷികേശ് റെഡ്‌ഡി, ദിവാകർ റെഡ്‌ഡി എന്നിവരാണ് പിടിയിലായത്. മലയാളി ഐപിഎസ് ഉദ്യോഗസ്ഥയും, ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് ഡിസിപിയുമായ എൻ. എസ്. നിഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റ് പൊളിച്ചത്. ഛത്തീസ്ഗഡ് കലിംഗ സർവകലാശാലയുടെ വ്യാജ ബികോം സർട്ടിഫിക്കറ്റ് നിഖിലിനു നിർമിച്ചു കൈമാറിയത് റിയാസ് ആണ്.

ഇവരുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഞ്ഞൂറോളം വ്യാജ സർട്ടിഫിക്കറ്റുകളും, ഇവ നിർമിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്ററുകളും കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. അമേരിക്കൻ കോൺസുലേറ്റിന്റെ പരാതിയിലാണ് അറസ്റ്റ്. എംഎസ്എം കോളജിലെ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറിയായ നിഖിൽ, ബികോം പൂർത്തിയാക്കാതെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അവിടെത്തന്നെ എംകോം പ്രവേശനം നേടിയത് വൻ വിവാദം ആയിരുന്നു.

'വിധവയാണ്'; ഭാര്യയെ ഉപയോഗിച്ച് വ്യവസായിയെ ഹോട്ടലിൽ വിളിച്ച് വരുത്തി ഹണിട്രാപ്, ഭർത്താവും കൂട്ടാളികളും പിടിയിൽ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഹ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസ്; ബെംഗളൂരുവിൽ ഒളിവിൽ കളിയാൻ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിൽ