ശബരിമലയിലെ പൊലീസ് അതിക്രമം: അന്വേഷണസംഘത്തിനെതിരെ ഹൈക്കോടതി

By Web TeamFirst Published Mar 18, 2019, 1:20 PM IST
Highlights

പോലീസ് അതിക്രമം അന്വേഷിക്കുന്ന പോലീസ് സംഘത്തിന്‍റെ കഴിവിൽ സംശയമുണ്ടെന്ന് കോടതി. നിലയ്ക്കലില്‍ നടന്ന അക്രമത്തിന് ഇടയില്‍ ബൈക്ക് തകർത്ത മൂന്ന് പൊലീസുകാരെ തിരിച്ചറിഞ്ഞതായി സർക്കാർ.

കൊച്ചി: ശബരിമലയിൽ അതിക്രമം കാണിച്ച പോലീസുകാർക്കെതിരായ അന്വേഷണം വൈകുന്നത് പോലീസിന്‍റെ കഴിവുകേടായി കാണേണ്ടിവരുമെന്ന് ഹൈക്കോടതി. ആവശ്യമെങ്കിൽ മറ്റൊരു ഏജൻസിയെ ഉപയോഗിച്ച് അന്വേഷണം നടത്തുന്ന കാര്യം പരിശോധിക്കുമെന്നും ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ശബരിമലയിൽ നിലവിൽ ശാന്തതയുണ്ടെന്നും പുതിയ പ്രശനങ്ങൾ കുത്തിപ്പൊക്കരുതെന്ന് ഹർജിക്കാരോടും കോടതി നിർദ്ദേശിച്ചു.

യുവതി പ്രവേശനത്തിനെതിരെ നിലയ്ക്കലിൽ തുലാമാസ പൂജയോടനുബന്ധിച്ച് നടന്ന് നാമജപ സമരം അക്രമത്തിൽ കലശിച്ചിരുന്നു. മാധ്യമ പ്രവർത്തകരടക്കം നിരവധി പേർക്ക് പരുക്കേറ്റു. ഇതിനിടയിലാണ് സമരത്തിനെത്തിയവരുടെ ബൈക്കുകൾ പോലീസ് തല്ലി തകർത്തത്. കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശബരിമല ആചാരണ സംരക്ഷണ സമതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

ഈ ഹർജിയിലാണ് പോലീസ് അന്വേഷണത്തിലെ ഉദാസീനതയെ ഹൈക്കോടതി വിമർശിച്ചത്. അക്രമം നടന്ന് മാസങ്ങൾ കഴിഞ്ഞു. പോലീസ് നടത്തിയ അതിക്രമത്തിന്‍റെ തെളിവുകളും ഉണ്ടായിരുന്നു എന്നിട്ടും കുറ്റക്കാർക്കെതിരെ അന്വേഷണം പൂർത്തിയാക്കാൻ കഴിയാത്തത് പോലീസിന്‍റെ കഴിവ് കേടായി കാണെണ്ടിവരുമെന്ന് ദേവസ്വം ബ‌ഞ്ച്  വിമർശിച്ചു. ആവശ്യമെങ്കിൽ മറ്റൊരു ഏജൻസിയെ വെച്ച് അന്വഷണം നടത്തുന്ന കാര്യം ആലോചിക്കണ്ടിവരുമെന്നും സർക്കാറിന് കോടതി മുന്നറിയിപ്പ് നൽകി.

എന്നാൽ അന്വേഷണം തുടരുകയാമെന്നും മൂന്ന് പോലീസുകാരെ തിരിച്ചറിഞ്ഞതായും സർക്കാർ കോടതിയെ അറിയിച്ചു. വിവിധ ബറ്റാലിയനുകളിൽ നിന്നുള്ളവരാണ് പോലീസുകാർ.  ഇവരെ തരിച്ചറിയാൻ സമയം വേണ്ടിവന്നെന്നും സ,ർക്കാർ വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കകം സർക്കാർ നടപടികളുടെ റിപ്പോ‍ട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളടക്കം ചൂണ്ടികാട്ടിയുള്ള മറ്റ് പത്ത് ഹർജികൾ കോടതി ഇന്ന് തീർപ്പാക്കി. ശബരിമലയിൽ നിലവിൽ ശാന്തതയും സമാധാനവുമുണ്ട്. ഇനി പുതിയ പ്രശനങ്ങൾ കുത്തിപ്പൊക്കരുതെന്ന് ഹർജിക്കാരോടും കോടതി ആവശ്യപ്പെട്ടു.

click me!