
മലപ്പുറം: നിലമ്പൂരിൽ ഉചിതമായ സ്ഥാനാർഥിയെ യുഡിഎഫ് പ്രഖ്യാപിക്കുമെന്ന് ഷാഫി പറമ്പിൽ എംപി. ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകും. ജനങ്ങൾ സർക്കാരിന് മറുപടി നൽകും. ഈ തെരഞ്ഞെടുപ്പ് കൊണ്ട് ഗുണം യുഡിഎഫിനും ജനങ്ങൾക്കുമുണ്ടാകും. നിലമ്പൂരിൽ സർക്കാരിന്റെ കെട്ടിപ്പൊക്കിയ അവകാശവാദങ്ങൾ മഴയത്ത് തകർന്നുവീഴും. അൻവറിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് യുഡിഎഫ് നിലപാട് നേരത്തേ വ്യക്തമാക്കിയതാണെന്നും കെപിസിസി വർക്കിങ് പ്രസിഡൻ്റ് കൂടിയായ ഷാഫി പറമ്പിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam