'ഡിഎംകെ സഖ്യനീക്കം പിണറായി തകർത്തു', ഇനി തൃണമൂലിലേക്കെന്ന് പിവി അൻവർ  

Published : Dec 08, 2024, 09:43 AM ISTUpdated : Dec 08, 2024, 09:45 AM IST
 'ഡിഎംകെ സഖ്യനീക്കം പിണറായി തകർത്തു', ഇനി തൃണമൂലിലേക്കെന്ന് പിവി അൻവർ  

Synopsis

ഫാസിസ്റ്റ് വിരുദ്ധ നിലപാട് തുടരുന്നതിനാൽ ബിജെ പിയുമായി സഹകരിക്കില്ല. യുഡിഎഫ് പ്രവേശനം ഇപ്പോൾ ആലോചനയിലുമില്ലെന്നും അൻവർ. 

ദില്ലി : ഡിഎംകെയുമായുള്ള തന്റെ സഖ്യനീക്കം പിണറായി വിജയൻ തകർത്തുവെന്നും ഇനി  തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നും പി വി അൻവർ. തൃണമൂലുമായുളള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ബിഎസ്പിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. പക്ഷേ അവർ ദുർബലമാണെന്നും അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഫാസിസ്റ്റ് വിരുദ്ധ നിലപാട് തുടരുന്നതിനാൽ ബിജെ പിയുമായി സഹകരിക്കില്ല. യുഡിഎഫ് പ്രവേശനം ഇപ്പോൾ ആലോചനയിലുമില്ല. മുസ്ലിം ലീഗ് വഴി യുഡിഎഫ് പ്രവേശനത്തിന് ശ്രമിച്ചിട്ടില്ലെന്നും വി ഡി സതീശൻ എതിർക്കുമെന്ന പ്രചാരണം വിശ്വസിക്കുന്നില്ലെന്നും അൻവർ ദില്ലിയിൽ പ്രതികരിച്ചു. 

'ഇത് സാമ്പിൾ വെടിക്കെട്ട്, യഥാർത്ഥ പൂരം വരാനിരിക്കുന്നേയുള്ളു'; സിപിഎം ഗുരുതരമായ പ്രതിസന്ധിയിലേക്കെന്ന് അൻവർ  

 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം