ഒറ്റമൂലി രഹസ്യത്തിന് വേണ്ടി വൈദ്യനെ കൊന്നു, മ‍‍ര്‍ദ്ദന ദൃശ്യങ്ങൾ പൊലീസിന്

Published : May 11, 2022, 09:29 AM ISTUpdated : May 11, 2022, 09:43 AM IST
ഒറ്റമൂലി രഹസ്യത്തിന് വേണ്ടി വൈദ്യനെ കൊന്നു, മ‍‍ര്‍ദ്ദന ദൃശ്യങ്ങൾ പൊലീസിന്

Synopsis

മൃതദേഹം വെട്ടിമുറിച്ചത് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചെന്നാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഒറ്റമൂലി രഹസ്യത്തിന് വേണ്ടി  വൈദ്യൻ ഷാബ ഷെരീഫിനെ മർദിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ദൃശ്യങ്ങളിൽ നിന്നും കൊല്ലപ്പെട്ട ഷാബ ഷെരീഫിനെ മൈസൂരിലെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. 

മലപ്പുറം: മലപ്പുറത്ത് ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാൻ പാരമ്പര്യ വൈദ്യനെ ഒരു വർഷത്തിലേറെ തടവിൽ പാർപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മൃതദേഹം വെട്ടിമുറിച്ചത് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചെന്നാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഒറ്റമൂലി രഹസ്യത്തിന് വേണ്ടി  വൈദ്യൻ ഷാബ ഷെരീഫിനെ മർദിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ദൃശ്യങ്ങളിൽ നിന്നും കൊല്ലപ്പെട്ട ഷാബ ഷെരീഫിനെ മൈസൂരിലെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. 

2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം. ഒന്നേ കാൽ വ‍ര്‍ഷത്തോളം തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു. 2020 ഒക്ടോബറിൽ ഇയാളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പുഴയിൽ എറിഞ്ഞു.

ഇറച്ചി വെട്ടുന്ന കത്തിയുപയോഗിച്ചാണ് കൊലപാതകം നടത്തിയത്. സെക്രട്ടേറിയറ്റിന് മുമ്പിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ശ്രമം നടത്തിയ കവർച്ചക്കേസ് പ്രതികളുടെ വെളിപ്പെടുത്തലിൽ നിന്നാണ് ക്രൂര കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. കവർച്ച കേസിലെ പരാതിക്കാരൻ കൂടിയാണ് ക്രൂരമായ കൊലക്കേസിലെ മുഖ്യ ആസൂത്രകനായ ഷൈബിൻ അഷ്‌റഫ്‌. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യപ്രതി പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫും മറ്റ് നാല് പേരും പൊലീസ് കസ്റ്റഡിയിലാണ്. 

സെക്രട്ടറിയേറ്റിന് മുന്നിൽ കവർച്ചാ കേസ് പ്രതികളുടെ ആത്മഹത്യ ശ്രമം

സെക്രട്ടറിയേറ്റിന് മുന്നിൽ കവർച്ചാ കേസ് പ്രതികളുടെ ആത്മഹത്യ ശ്രമം. നിലമ്പൂരിൽ യുവാവിനെ ആക്രമിച്ച് മൂന്ന് ലക്ഷം രൂപ കവർന്ന കേസിലെ പ്രതികളായ മൂന്നു യുവാക്കള്‍ ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. ആത്മഹത്യക്ക് ശ്രമിച്ചവരെയും സഹായിച്ചവരെയും ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിലെടുത്തു. ഇവരെ നിലമ്പൂർ പൊലീസിന് കൈമാറും.

പൊലീസിന് മുന്നിലാണ് ശരീരത്ത് ഡീസലൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി മൂന്ന് പേർ ചാടിവീണത്. ഏറെ നേരം ആത്മഹത്യ ഭീഷണിമുഴക്കിയവർ തീകൊളുത്താൻ ശ്രമിച്ചപ്പോള്‍ പൊലീസ് തടഞ്ഞു. ഫയർഫോഴ്സെത്തി ഇവരുടെ ശരീരത്ത് വെള്ളമൊഴിച്ചു.  സുൽത്താൻ ബത്തേരി സ്വദേശികളായ സക്കീർ, സലിം, നൗഷാദ് എന്നിവരാണ് ദേഹത്ത് ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നിഷാദ്, ഫൈറസ് മുഹമ്മദ് എന്നിവരെയും പൊലീസ് കസ്റ്റഡിലെടുത്തു.  

ഷൈബിൻ മുഹമ്മദിൻ എന്നയാളില്‍ നിന്നും വധഭീഷണിയുണ്ടെന്നും കള്ളക്കേസിൽ കുരുക്കാൻ ശ്രമിക്കുകയാണെന്നും ഇവർ പൊലീസിനോട് പറഞ്ഞു. വിശദമായ പരിശോധനയിലാണ് ഇവർ അഞ്ചുപേരും ക്രമിനൽ പശ്ചാത്തലമുള്ളവരാണെന്ന് വ്യക്തമായത്. നിലമ്പൂർ പൊലീസ് അന്വേഷിക്കുന്ന മൂന്നു ലക്ഷംരൂപയുടെ കവർച്ച കേസിലെ പ്രതികളാണിവർ. ഇവർക്കൊപ്പമുള്ള ഒരാളെ നിലമ്പൂർ പൊലീസ് പിടികൂടിയിരുന്നു. ഇവർക്ക് സംരക്ഷണം നൽകിയുരുന്ന ഷൈബിൻ മുഹമ്മദുമായി ഇപ്പോള്‍ വഴക്കായതിന് പിന്നാലെയാണ് സംഭവങ്ങളെന്ന് പൊലീസ് പറയുന്നു. വീടുകയറി ആക്രമിച്ചതിന് ഷൈബിൻ ഇവ‍ക്കെതിരെ കേസും നൽകിയിട്ടുണ്ട്. ഇവരെ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ആത്മഹത്യ നാടകം നടത്തിയതെന്നും പൊലീസ് പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ