നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഡിസിസി പ്രസിഡൻ്റുമായ വി വി പ്രകാശ് അന്തരിച്ചു

Published : Apr 29, 2021, 06:23 AM ISTUpdated : Apr 29, 2021, 11:32 AM IST
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഡിസിസി പ്രസിഡൻ്റുമായ വി വി പ്രകാശ് അന്തരിച്ചു

Synopsis

മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.  ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മലപ്പുറം ഡിസിസി ഓഫീസില്‍ എട്ടുമണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് എടകരയിലെ വീട്ടിലേക്ക് കൊണ്ടുപോവും. വൈകിട്ട് മൂന്ന് മണിക്ക് എടക്കരയിലെ പാലുണ്ട് ശ്മശാനത്തില്‍ മൃതദേഹം സംസ്ക്കരിക്കും.

മലപ്പുറം ഡിസിസി പ്രസിഡന്‍റായിരുന്ന  വി വി പ്രകാശ് കെപിസിസി സെക്രട്ടറി,  കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും നിര്‍വഹിച്ചിട്ടുണ്ട്.

 രമേശ് ചെന്നിത്തല, ആര്യാടന്‍ ഷൗക്കത്ത്, ടി സിദ്ദിഖ്, എ പി അനിൽകുമാർ തുടങ്ങിയവർ വി വി പ്രകാശിന്‍റെ വിയോ​ഗത്തിൽ അനുശോചിച്ചു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ച് നൽകും, കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്ന് കോടതി
കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്കെതിരായ നോട്ടീസിന് സ്റ്റേ, തോമസ് ഐസക്കിനും കെ എം എബ്രഹാമിനും ആശ്വാസം