അപകടത്തിലെ വീഴ്ച ആരുടെ ഭാഗത്ത്? നീലേശ്വരത്തെ ക്ഷേത്രപരിസരത്ത് പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മിൽ തര്‍ക്കം

Published : Oct 29, 2024, 12:01 PM ISTUpdated : Oct 29, 2024, 12:34 PM IST
അപകടത്തിലെ വീഴ്ച ആരുടെ ഭാഗത്ത്? നീലേശ്വരത്തെ ക്ഷേത്രപരിസരത്ത് പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മിൽ തര്‍ക്കം

Synopsis

ക്ഷേത്ര ഭാരവാഹികളില്‍ അപകടത്തിന്‍റെ ഉത്തരവാദിത്വം ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചുവെന്ന് ബിജെപി പ്രവര്‍ത്തകര്‍. പൊലീസിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയും അന്വേഷണിക്കണമെന്നാവശ്യം.

കാസര്‍കോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ക്ഷേത്ര പരിസരത്ത് പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം. സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായും തര്‍ക്കമുണ്ടായി. ക്ഷേത്ര ഭാരവാഹികളില്‍ പൂര്‍ണ ഉത്തരവാദിത്വം ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ച് കേസെടുത്തതിനെതിരായാണ് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

പൊലീസിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായുണ്ടെന്നും ഇത് മറച്ചുവെക്കാൻ വേണ്ടിയാണ് ക്ഷേത്ര ഭാരവാഹികളുടെ മുകളില്‍ വീഴ്ച ആരോപിച്ചതെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാൽ, അപകടം നടന്നയുടനെ ഇത്തരം ആരോപണങ്ങള്‍ നടത്തേണ്ട കാര്യമില്ലെന്ന് പറഞ്ഞ് സിപിഎം -ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രംഗത്തെത്തി. ഇതിനിടയിലാണ് വാക്കേറ്റമുണ്ടായത്. പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.

നിയമപരമായാണ് കേസെടുത്തതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചപ്പോള്‍ ഏകപക്ഷീയമായാണ് നടപടിയെന്നും പൊലീസിന്‍റെ വീഴ്ച ഉള്‍പ്പെടെ പരിശോധിക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. പടക്കം പൊട്ടിക്കുന്നതിന് അനുമതി എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടത് പൊലീസാണെന്നും ഇല്ലെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം പൊലീസിനും ഉണ്ടെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

നീലേശ്വരം അപകടം; അന്വേഷണത്തിന് പ്രത്യേക സംഘം, പടക്കം പൊട്ടിക്കാനുള്ള സ്ഥലം ഇത്തവണ മാറ്റിയതിലും അന്വേഷണം

വലിയ പടക്കങ്ങള്‍ അല്ല ഉണ്ടായിരുന്നതെന്നും വിഷുവിനൊക്കെ പൊട്ടിക്കുന്ന പടക്കങ്ങള്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. കെട്ടിടത്തിന്‍റ ഷീറ്റ് മാത്രമാണ് തകര്‍ന്നത്. എന്നാൽ ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. ജാഗ്രതക്കുറവുണ്ടായിട്ടുണ്ടാകും. എന്നാല്‍ കാര്യങ്ങള്‍ പരിശോധിക്കുന്നതിന് മുമ്പെ കമ്മിറ്റി ഭാരവാഹികളുടെ മേല്‍ എല്ലാം കുറ്റവും ചുമത്തി രക്ഷപ്പെടാനാണ് ജില്ലാ ഭരണകൂടും പൊലീസും ശ്രമിക്കുന്നത്. അന്വേഷണം നടത്തണം. പൊലീസിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടോയെന്ന് ഉള്‍പ്പെടെ പരിശോധിക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അതേസമയം, അപകടം നടന്ന സ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്ധരുമെത്തി പരിശോധന നടത്തി.

നീലേശ്വരം അപകടം: 8 പേർക്കെതിരെ കേസ്; 154 പേർക്ക് പരിക്കേറ്റു, 15 പേരുടെ നില ഗുരുതരം, 5 പേർ വെന്റിലേറ്ററിൽ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല