നിമിഷപ്രിയ ജയിൽ മോചിതയാകുമെന്ന കെഎ പോളിൻ്റെ വീഡിയോ; പ്രതികരിച്ച് തലാലിൻ്റെ സഹോദരൻ; 'എല്ലാം നുണ'

Published : Jul 25, 2025, 06:49 AM IST
 Nimisha Priya sentence

Synopsis

നിമിഷപ്രിയ ജയിൽമോചിതയാകുമെന്ന ഇവാഞ്ചലിസ്റ്റ് ഡോ.കെഎ പോളിൻ്റെ പ്രസ്താവന തള്ളി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ

തിരുവനന്തപുരം: യെമനിൽ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ ജയിൽ മോചിതയാകുമെന്ന എന്ന ഡോ. കെ എ പോളിന്റെ വീഡിയോയ്ക്ക് എതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. കെഎ പോൾ പറഞ്ഞതെല്ലാം നുണയാണെന്ന് അബ്ദുൽ ഫത്താഹ് മെഹ്‌ദി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കേസിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ശിക്ഷ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ഇവഞ്ചലിസ്റ്റും ഗോബൽ പീസ് ഇനീഷ്യേറ്റീവ് സംഘടനയുടെ സ്ഥാപകനുമായ ഡോ. കെ എ പോൾ നിമിഷ പ്രിയ ജയിൽ മോചിതയാകുമെന്ന് വ്യക്തമാക്കി സമൂഹമാധ്യമമായ എക്‌സിൽ വീഡിയോ പങ്കുവച്ചത്. ഇദ്ദേഹത്തിൻ്റെ തന്നെ പേരിലുള്ള അക്കൗണ്ട് വഴി പ്രചരിപ്പിച്ച വീഡിയോയിൽ കെഎ പോൾ തന്നെയാണ് വിഷയം വിശദീകരിച്ചത്. ഒരുപാടാളുകൾക്ക് നന്ദി പറഞ്ഞുള്ളതാണ് വീഡിയോ. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ രംഗത്ത് വന്നത്. ഫെയ്സ്ബുക്കിലാണ് പോസ്റ്റ്. ശിക്ഷ നടപ്പാക്കലാണ് ആവശ്യം. അതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. വിവിധ വിഷയങ്ങളിൽ വിവിധ ഗ്രൂപ്പുകൾ ഉന്നയിച്ച നിലപാടുകൾ വീണ്ടും വീണ്ടും തള്ളുകയാണ് മെഹ്ദി. അതേസമയം കെ പോൾ പറഞ്ഞ കാര്യങ്ങളിൽ അടിസ്ഥാന സ്രോതസ് വ്യക്തമല്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഉള്ളിച്ചാക്കിന്റെ മറവിൽ സ്ഫോടക വസ്തുക്കൾ കടത്തിയ കേസ്; ലോറിയുടെ ആർസി ഉടമ വണ്ടൂർ സ്വദേശിനി, 5 ലേറെ പ്രതികളുണ്ടെന്ന് പൊലീസ്
പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനം; 'വെള്ളാപ്പള്ളിയെ ​ഗുരുവിനേക്കാൾ മഹാനാക്കുന്നത് ആർക്കും അംഗീകരിക്കാനാകില്ല, ഇതല്ല പ്രതീക്ഷിക്കുന്നത്'