നിലമ്പൂരില്‍ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

Published : Aug 16, 2020, 08:03 PM IST
നിലമ്പൂരില്‍ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

Synopsis

മലപ്പുറം ജില്ലയില്‍ ഇന്ന്  221 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

മലപ്പുറം: നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ സിഐ അടക്കം ഒൻപത് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അറസ്റ്റ് ചെയ്ത ഒരു പ്രതിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സമ്പർക്കം വഴിയാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്. 

മലപ്പുറം ജില്ലയില്‍ ഇന്ന്  221 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. രോഗംബാധിച്ച 12 ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേരുടെ ഉറവിടം വ്യക്തമല്ല. 186 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ശബരിമലയിൽ വൻഭക്തജനത്തിരക്ക്, നാളെ മുതൽ കേരളീയ സദ്യ
ലൈംഗികാതിക്രമ കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ വിധി ഇന്ന്