ഒൻപത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു, നടപടി കൃഷി നാശം രൂക്ഷമായതോടെ

Published : Sep 22, 2025, 03:14 PM IST
Farmers and forest officers killed pig

Synopsis

മലപ്പുറം തിരുവാലിയിൽ ഒൻപത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വേട്ടക്കാരുടെയും നേതൃത്വത്തിലാണ് ഇവയെ കൊന്നത്

മലപ്പുറം: മലപ്പുറം തിരുവാലിയിൽ ഒൻപത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വേട്ടക്കാരുടെയും നേതൃത്വത്തിലാണ് ഇവയെ കൊന്നത്. കൃഷിയിടങ്ങളിൽ നാശം വരുത്തുകയും ജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത പന്നികളെയാണ് പിടികൂടി കൊന്നത്. ​വനംവകുപ്പിന്റെ അനുമതിയോടെയാണ് ഈ നടപടി സ്വീകരിച്ചത്. കാട്ടുപന്നികളെ വെടിവെച്ചു കൊന്നതിന് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അവയെ മറവു ചെയ്തു. കഴിഞ്ഞ രണ്ടിലധികം വര്‍ഷമായി കാട്ടു പന്നികളുടെ ശല്യം കര്‍ഷകൾക്ക് രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'