
കാൺപൂർ: ഉത്തർപ്രദേശിൽ ഒമ്പതാം ക്ലാസുകാരൻ അധ്യാപകന്‍റെ മർദ്ദനമേറ്റ് മരിച്ചെന്ന് ബന്ധുക്കളുടെ പരാതി. വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് മർദ്ദിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങി
ശനിയാഴ്ച്ചയാണ് ദിൽഷാൻ എന്ന പതിനഞ്ചുകാരൻ ഒമ്പതാംക്ലാസിൽ പ്രവേശനം നേടാനായി ആർ എസ് ഇൻറർ കോളേജ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ എത്തിയത്. ദിൽഷാൻ വാച്ച് മോഷ്ടിക്കുന്നത് കണ്ടു എന്നാരോപിച്ച് അവിടെ ഉണ്ടായിരുന്ന അധ്യാപകൻ ശിവകുമാർ യാദവ് ,കുട്ടിയെ മുറിയിൽ അടച്ചിട്ട് മർദ്ദിച്ചു എന്നാണ് അച്ഛൻ ജഹാംഗീർ പൊലീസിൽ നൽകിയ പരാതി.
വീട്ടിലെത്തിയ ദിൽഷാൻ ഛര്‍ദ്ദിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്തുവെന്നും കുട്ടിയുടെ ദേഹത്ത് അടികൊണ്ട മുറിവുകളുണ്ടായിരുന്നു എന്നും പരാതിയിൽ പറയുന്നു. കാൺപൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ തിങ്കളാഴ്ചയാണ് ദിൽഷാൻ മരിച്ചത്. കുട്ടിയുടെ മരണത്തിന് പിന്നാലെ കാൺപൂരിൽ അധ്യാപകനെതിരെ വലിയ പ്രതിഷേധം ഉയർന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് കാൺപൂർ എസ് പി കുൻവർ അനുപം സിംഗ് അറിയിച്ചു. എന്നാൽ മരിച്ച ദിൽഷാൻ ക്ഷയരോഗ ബാധിതനായിരുന്നു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ദില്ലി: ഫൈവ് ജി സ്പെക്ട്രം ലേലം നാളെയും തുടരുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ന് ഒമ്പതാം റൗണ്ട് വരെയാണ് ലേലം നടന്നത്. ലേലം ഇന്ന് പൂർത്തിയാകും എന്നാണ് കരുതിയതെങ്കിലും അവസാനിച്ചില്ല. ലേലം നാളേക്ക് നീണ്ടു. 5 ജി ലേലത്തിന്‍റെ ആദ്യ ദിവസമായ ഇന്നലെ റെക്കോർഡ് വിളിയാണ് നടന്നത്. 1.45 ലക്ഷം കോടി രൂപയാണ് ഇന്നലെ മാത്രം വിളിച്ചത്. 8000 കോടി രൂപയെന്ന കേന്ദ്ര സർക്കാർ പ്രതീക്ഷിച്ച തുകയെ മറികടക്കുന്നതായിരുന്നു ഇത്.
റിലയൻസ് ജിയോ , വോഡഫോൺ , എയർടെൽ , അദാനി ഗ്രൂപ്പ് എന്നീ കമ്പനികൾ സജീവമായി ലേലത്തിൽ പങ്കെടുത്തു. ഇന്ന് നാലായിരം കോടി രൂപയുടെ ലേലം വിളിയാണ് നടന്നത്. ഇതോടെ ഒമ്പതാം റൗണ്ട് വരെയുള്ള ലേലം വിളി 1,49,454 കോടി രൂപയിലേക്ക് ഉയർന്നു. 72 ഗിഗാ ഹെർട്സിലേറെ എയർവേവ്സാണ് ലേലത്തിൽ വെക്കുന്നത്
റിലയൻസ് ജിയോ ലേലത്തിന് മുന്നോടിയായി പതിനാലായിരം കോടി രൂപ കെട്ടിവെച്ചിരുന്നു. ഭാരതി എയർടെൽ 5500 കോടി രൂപയും, വോഡഫോൺ ഐഡിയ 2200 കോടി രൂപയും കെട്ടിവെച്ചു. അദാനി 100 കോടി രൂപയാണ് കെട്ടിവെച്ചത്. ഏറ്റവും കൂടുതൽ പണം കെട്ടിവെച്ച കമ്പനി എന്ന നിലയ്ക്ക് റിലയൻസിനാണ് ലേലത്തിൽ കൂടുതൽ സാധ്യത. കഴിഞ്ഞ മാസം ആദ്യമാണ് കേന്ദ്ര മന്ത്രിസഭായോഗം 5ജി ലേലത്തിന് അംഗീകാരം നല്‍കിയത്.
ഇന്റർനെറ്റ് നെറ്റ്‌വർക്കിനെ ചെറു ഉപവിഭാഗങ്ങളായി വിഭജിക്കാമെന്നതാണ് 5ജി നൽകുന്ന സൗകര്യം. സർവ്വീസ് പ്രൊവൈഡർമാർക്ക് പ്രത്യേക മേഖലകളിൽ വേഗതയും നെറ്റ്‌വർക്ക് ഉപയോഗവും നിയന്ത്രിക്കാനും അതു വഴി ഉപയോക്താവിന് മെച്ചപ്പെട്ട സേവനം നൽകാനുമാകും. കൂടുതൽ ഉപകരണങ്ങൾ ഓൺലൈനാകും.
5ജി സ്പെക്ട്രം ലേലം: അറിയേണ്ട 10 പ്രധാന കാര്യങ്ങള്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam