ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ കേരള മുസ്ലീം ജമാഅത്ത് ശനിയാഴ്ച മാർച്ച് നടത്തും

By Web TeamFirst Published Jul 27, 2022, 8:51 PM IST
Highlights

ജില്ലാകലക്ടറായി നിയമിച്ച നടപടിയില്‍ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കലക്ട്രേറ്റുകളിലേക്കും ജൂലൈ 30 ശനിയാഴ്ച മാര്‍ച്ച് നടക്കും. 

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകലക്ടറായി നിയമിച്ച നടപടിയില്‍ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കലക്ട്രേറ്റുകളിലേക്കും ജൂലൈ 30 ശനിയാഴ്ച മാര്‍ച്ച് നടക്കും. 

രാവിലെ 11 മണിക്ക് നടക്കുന്ന മാര്‍ച്ചില്‍ എസ് വൈ എസ്, എസ് എസ് എഫ് പ്രവര്‍ത്തകരും അണിചേരും. ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അധികാരമുള്ള കലക്ടറായി നരഹത്യ കേസ് പ്രതിയായ ശ്രീറാമിനെ നിയമിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ നടത്തുമെന്ന് നേരത്തെ മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ചിരുന്നു. 

ഇതിൻ്റെ ആദ്യഘട്ടമായാണ് കലക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.  തിരുവനന്തപുരത്ത് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എം സൈഫുദ്ദീന്‍ ഹാജി മാര്‍ച്ചിനെ അഭിസംബോധന ചെയ്യും. കളക്ടറായുള്ള ശ്രീറാമിൻ്റെ നിയമനം കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണോ എന്ന സംശയം ഉന്നയിച്ചു കൊണ്ടാണ് സുന്നി സംഘടനകള്‍ പ്രക്ഷോഭരംഗത്തിറങ്ങിയത്. 

കുറ്റകൃത്യം ചെയ്ത പ്രതി നിയമത്തെ വെല്ലുവിളിക്കുകയും തെളിവുകള്‍ നശിപ്പിച്ചയാളുമാണ് എന്നിരിക്കെ പ്രതിക്ക് ഉന്നത വിധി ന്യായാധികാരമുള്ള സ്ഥാനങ്ങള്‍ നല്‍കിയത് ഒരു നിലക്കും കേരളീയ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും. സര്‍ക്കാര്‍ തീരുമാനം അടിയന്തിരമായി പുനഃപരിശോധിക്കണമെം കേരള മുസ്ലിം ജമാഅത്ത് നേതാവ്  എസ്.ശറഫുദ്ദീൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. 

ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ കേരള മുസ്ലീം ജമാഅത്ത് ശനിയാഴ്ച മാർച്ച് നടത്തും 

യുപിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അധ്യാപകൻ്റെ മർദ്ദനമേറ്റു മരിച്ചു

 

കാൺപൂർ: ഉത്തർപ്രദേശിൽ ഒമ്പതാം ക്ലാസുകാരൻ അധ്യാപകന്‍റെ മർദ്ദനമേറ്റ് മരിച്ചെന്ന് ബന്ധുക്കളുടെ പരാതി.  വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് മർദ്ദിച്ചതാണ് മരണകാരണമെന്ന്  ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങി

ശനിയാഴ്ച്ചയാണ് ദിൽഷാൻ എന്ന പതിനഞ്ചുകാരൻ ഒമ്പതാംക്ലാസിൽ പ്രവേശനം നേടാനായി ആർ എസ് ഇൻറർ കോളേജ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ എത്തിയത്. ദിൽഷാൻ വാച്ച് മോഷ്ടിക്കുന്നത് കണ്ടു എന്നാരോപിച്ച് അവിടെ ഉണ്ടായിരുന്ന അധ്യാപകൻ ശിവകുമാർ യാദവ് ,കുട്ടിയെ മുറിയിൽ അടച്ചിട്ട് മർദ്ദിച്ചു എന്നാണ് അച്ഛൻ ജഹാംഗീർ പൊലീസിൽ നൽകിയ പരാതി. 

വീട്ടിലെത്തിയ ദിൽഷാൻ ഛര്‍ദ്ദിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്തുവെന്നും കുട്ടിയുടെ ദേഹത്ത് അടികൊണ്ട മുറിവുകളുണ്ടായിരുന്നു എന്നും പരാതിയിൽ പറയുന്നു. കാൺപൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ തിങ്കളാഴ്ചയാണ് ദിൽഷാൻ മരിച്ചത്. കുട്ടിയുടെ മരണത്തിന് പിന്നാലെ കാൺപൂരിൽ അധ്യാപകനെതിരെ വലിയ പ്രതിഷേധം ഉയർന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് കാൺപൂർ എസ് പി കുൻവർ അനുപം സിംഗ് അറിയിച്ചു. എന്നാൽ മരിച്ച ദിൽഷാൻ ക്ഷയരോഗ ബാധിതനായിരുന്നു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 

 

click me!