നിപ: കേരള - കർണാടക അതിർത്തി ചെക്ക് പോസ്റ്റുകളിൽ സർവയ്‌ലൻസ് യൂണിറ്റുകൾ സ്ഥാപിക്കാൻ കർണാടക സർക്കാർ

Published : Sep 14, 2023, 11:47 PM IST
നിപ: കേരള - കർണാടക അതിർത്തി ചെക്ക് പോസ്റ്റുകളിൽ സർവയ്‌ലൻസ് യൂണിറ്റുകൾ സ്ഥാപിക്കാൻ കർണാടക സർക്കാർ

Synopsis

കോഴിക്കോട് ജില്ലയിലേക്ക് അത്യാവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യണമെന്ന് കർണാടക സർക്കാർ. ചാമരാജ നഗര, മൈസൂർ, കുടക്, ദക്ഷിണ കന്നഡ എന്നീ മേഖലകളിൽ പനി നിരീക്ഷണം ശക്തമാക്കാനും നിർദേശം 

ബെംഗലൂരു: കേരളത്തിലെ നിപ രോഗത്തിന്റെ പശ്ചാത്തലത്തിൽ കേരള - കർണാടക അതിർത്തി ചെക്ക് പോസ്റ്റുകളിൽ സർവയ്‌ലൻസ് യൂണിറ്റുകൾ സ്ഥാപിക്കാൻ കർണാടക സർക്കാർ നിർദ്ദേശം നൽകി. കോഴിക്കോട് ജില്ലയിലേക്ക് അത്യാവശ്യമെങ്കിൽ മാത്രം യാത്ര ചെയ്താൽ മതിയെന്നും സംസ്ഥാനത്തെ ചാമരാജ നഗര, മൈസൂർ, കുടക്, ദക്ഷിണ കന്നഡ എന്നീ മേഖലകളിൽ പനി നിരീക്ഷണം ശക്തമാക്കാനും കർണാടക സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. നിപയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്താൻ ബോധവൽക്കരണപരിപാടികളും നിപ ലക്ഷണങ്ങൾ തിരിച്ചറിയാനും ഐസൊലേഷനിൽ ആക്കാനും പിഎച്ച്സി തലത്തിൽ വരെ പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ഒരു മൃഗഡോക്ടറെ അടക്കം ഉൾപ്പെടുത്തി എല്ലാ അതിർത്തി ജില്ലകളിലും റാപ്പിഡ് റെസ്പോൺസ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഐസൊലേഷൻ സൗകര്യത്തോടെ 2 കിടക്കകൾ, ഒരു ഐസിയു സൗകര്യം എന്നിവ തയ്യാറാക്കി വയ്ക്കാനും പിപിഇ കിറ്റുകൾ, ഓക്സിജൻ വിതരണം എന്നിവ അടക്കം വേണ്ട സൗകര്യങ്ങൾ കാര്യക്ഷമം ആക്കണമെന്നും കർണാടക സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. നിപ എന്ന് സംശയിക്കുന്ന കേസ് വന്നാൽ ഉടൻ ജില്ലാ മെഡിക്കൽ അധികൃതരെ വിവരമറിയിക്കണമെന്നും ആവശ്യമെങ്കിൽ സാമ്പിളുകൾ ബംഗളുരു എൻഐവിയിലേക്ക് അയക്കണമെന്നും കർണാടക സർക്കാർ നിർദ്ദേശിച്ചു.

Also Read: നിപ പരിശോധന: ആശ്വാസ വാർത്ത, 11 സാമ്പിളുകൾ കൂടി നെഗറ്റീവ്

അതേസമയം നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പൊലീസ് സഹായം തേടാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്ന് നടന്ന നിപ അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കി. ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
   

PREV
Read more Articles on
click me!

Recommended Stories

തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍
മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടി; സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി