നിപ ആശങ്ക തിരുവനന്തപുരത്തും; മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ

Published : Sep 12, 2023, 11:58 PM ISTUpdated : Sep 13, 2023, 01:13 AM IST
നിപ ആശങ്ക തിരുവനന്തപുരത്തും; മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ

Synopsis

വവ്വാൽ കടിച്ചെന്ന് വിദ്യാർത്ഥി ഡോക്ടർമാരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വിദ്യാർത്ഥിയുടെ ശരീര സ്രവങ്ങൾ പരിശോധിക്കും.

തിരുവനന്തപുരം: നിപ ആശങ്ക തിരുവനന്തപുരത്തും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിലാണ്.  ബിഡിഎസ് വിദ്യാർത്ഥിയെയാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വിദ്യാർത്ഥിക്ക് പനിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാർത്ഥിയുടെ ശരീര സ്രവങ്ങൾ പരിശോധിക്കും. എന്നാല്‍, ആശങ്കപെടെണ്ട സാഹചര്യമില്ലെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലും അതീവ ജാഗ്രതയാണ് നിലനില്‍ക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിപ രോഗ ലക്ഷണങ്ങളോടെ മരിച്ച രണ്ട് പേർക്കും സമ്പർക്കമുണ്ടായിരുന്ന രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന ഒമ്പത് വയസുകാരനും നിപ സ്ഥിരീകരിച്ചവരിൽ ഉണ്ട്. 127 ആരോഗ്യപ്രവർത്തകരടക്കം 168 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. 

Also Read: വീണ്ടും നിപ; കോഴിക്കോടും സമീപജില്ലകളിലും അതീവ ജാഗ്രത, കണ്ടെയ്ൻമെന്റ് മേഖല പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്