നിപ രോഗബാധയെന്ന് സംശയം; പതിനഞ്ച് വയസുകാരിയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Published : Jul 19, 2025, 11:59 AM ISTUpdated : Jul 19, 2025, 12:18 PM IST
thrissur medical college

Synopsis

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പതിനഞ്ച് വയസുകാരിക്ക് നിപ രോഗ ബാധയെന്ന് സംശയം

തൃശ്ശൂർ: നിപ രോഗബാധയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ 15 വയസുകാരി ചികിത്സയിൽ. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുകാരിയെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് കുട്ടിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ചത്. പരിശോധനാ ഫലം വരുന്നതിനനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

സംസ്ഥാനത്ത് അടുത്തടുത്തായി നാല് നിപ കേസുകൾ റിപ്പോർട്ട് ചെയ്തെന്നും നിപയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ് തിരുവനന്തപുരത്ത് പ്രതികരിച്ചു. രോഗ വ്യാപനം തടയാനുള്ള എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു.

സംസ്ഥാനം ബാല സുരക്ഷിതമാക്കി മാറ്റും. ബാല ഭിക്ഷാടനം ഒഴിവാക്കും. തേവലക്കരയിൽ 13 കാരന് സുരക്ഷ ഉറപ്പുവരുത്തേണ്ടത് ഉത്തരവാദിത്വമല്ലേ എന്ന ചോദ്യത്തോട് വളരെ നിർഭാഗ്യകരമായ സംഭവമെന്നായിരുന്നു പ്രതികരണം. അതാത് വകുപ്പുകൾ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ശ്രീചിത്ര ഫോമിലെ ആത്മഹത്യാശ്രമത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കളക്ടർ ചെയർപേഴ്സണായ മേൽനോട്ടസമിതിയാണ് ശ്രീചിത്ര ഫോമിലെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതെന്നും മന്ത്രി വിശദീകരിച്ചു. പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് എല്ലാവിധ സംരക്ഷണവും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ