നിപ ബാധയുണ്ടെന്ന് സംശയിക്കുന്ന യുവാവിന്‍റെ കുടുംബാംഗങ്ങളും നിരീക്ഷണത്തില്‍

Published : Jun 03, 2019, 11:52 AM ISTUpdated : Jun 03, 2019, 01:47 PM IST
നിപ ബാധയുണ്ടെന്ന് സംശയിക്കുന്ന യുവാവിന്‍റെ കുടുംബാംഗങ്ങളും നിരീക്ഷണത്തില്‍

Synopsis

യുവാവിന്‍റെ അമ്മയും അമ്മയുടെ അനുജത്തിയുമാണ് ഇയാള്‍ക്കൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇരുവരും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 

കൊച്ചി: ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയപ്പോള്‍ തന്നെ തന്‍റെ മകനെ ഐസൊലേറ്റഡ് വാര്‍ഡിലേക്ക് മാറ്റിയിരുന്നുവെന്ന് നിപാ ബാധ സംശയിക്കുന്ന യുവാവിന്‍റെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുവാവിന്‍റെ അമ്മയും അമ്മയുടെ അനുജത്തിയുമാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. യുവാവിന് ഇരുവരും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. തലവേദനയും പനിയുമുണ്ടായിരുന്നു. ഡോക്ടർമാർ സംശയം തോന്നിയപ്പോൾ തന്നെ ഐസൊലേറ്റഡ് വാർഡിലേക്ക് അവനെ മാറ്റിയെന്നും യുവാവിന്‍റെ അച്ഛന്‍ പറഞ്ഞു.

അതേസമയം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് 'നിപ' രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ കൊച്ചിയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഉന്നതതലയോഗം ചേരുകയാണ്. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിലാണ് യോഗം നടത്തുന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെ ഇന്ന് രാവിലെത്തന്നെ കൊച്ചിയിലെത്തിയിരുന്നു. യോഗത്തിന് ശേഷം സെക്രട്ടറി ആശുപത്രിയിലെത്തി സജ്ജീകരണങ്ങൾ വിലയിരുത്തും.

ആരോഗ്യമന്ത്രിയും കൊച്ചിയിലെത്തും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കെ കെ ശൈലജ കൊച്ചിയിലേക്ക് പോവുക. അവിടെ ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാകും തുടർനടപടികൾ. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ രോഗത്തിന് വേണ്ട എല്ലാ മരുന്നുകളും ലഭ്യമാണ്. കോഴിക്കോട്ട് രോഗബാധ ഉണ്ടായ സമയത്ത് ഓസ്ട്രേലിയയിൽ നിന്ന് എത്തിച്ച മരുന്നുകൾ ഇപ്പോഴും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'
ക്രിസ്മസ് ദിനത്തിലെ വാജ്‌പേയി ജന്മ ദിനാഘോഷം; സർക്കുലർ വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ, 'ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധം അല്ല'