നിപ: വവ്വാലുകളെ പിടിക്കാന്‍ വലകള്‍ സ്ഥാപിച്ച് അധികൃതര്‍, നാളെ സാമ്പിളുകള്‍ ശേഖരിക്കും

By Web TeamFirst Published Jun 12, 2019, 11:44 PM IST
Highlights

കേരള വൈറോളജി ഇന്സ്ടിട്യൂട്ട്, നാഷണൽ വൈറോളജി ഇന്സ്ടിട്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ അടങ്ങിയ എട്ടംഗ സംഘമാണ് വലകൾ ശാസ്ത്രീയമായി സ്ഥാപിച്ചത്. 

കൊച്ചി: പറവൂര്‍ സ്വദേശിയായ യുവാവിന് നിപാ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ പ്രദേശത്തുനിന്ന് നാളെ സാമ്പിളുകള്‍ ശേഖരിക്കും. ഇതിനായി വടക്കൻ പറവൂരിൽ വവ്വാലുകളെ ധാരാളമായി കാണുന്ന വാവക്കാട്ട് പ്രദേശത്തു രണ്ടു വലകളും നിപാ വൈറസ് ബാധിച്ച യുവാവിൻറെ വീടിനു സമീപത്തെ ഫല വൃക്ഷ പരിസരത്തു ഒരു വലയും വൈറോളജി ഇന്സ്ടിട്യൂട്ട് അധികൃതർ സ്ഥാപിച്ചു. കേരള വൈറോളജി ഇന്സ്ടിട്യൂട്ട്, നാഷണൽ വൈറോളജി ഇന്സ്ടിട്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ അടങ്ങിയ എട്ടംഗ സംഘമാണ് വലകൾ ശാസ്ത്രീയമായി സ്ഥാപിച്ചത്. വവ്വാലുകളെ നാളെ പിടിച്ചു സാമ്പിളുകൾ ശേഖരിക്കും.

"

click me!