ഡ്യൂട്ടി സമയം കഴിഞ്ഞ് പുറത്തുപോയ ശേഷം ചായക്കടയിലും പലചരക്ക് കടയിലും റിലയൻസിന്റെ സൂപ്പർ മാർക്കറ്റിലും അടക്കം സന്ദർശനം നടത്തി
കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ച കോഴിക്കോട് ഇഖ്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഇഖ്ര ആശുപത്രിയിൽ തന്നെയാണ് കൂടുതൽ സമയവും ചെലവഴിച്ചത്. ഡ്യൂട്ടി സമയം കഴിഞ്ഞ് പുറത്തുപോയ ശേഷം ചായക്കടയിലും പലചരക്ക് കടയിലും റിലയൻസിന്റെ സൂപ്പർ മാർക്കറ്റിലും അടക്കം സന്ദർശനം നടത്തി.
റൂട്ട് മാപ്പ് ഇങ്ങനെ
സെപ്റ്റംബർ അഞ്ചിന് ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി ഒമ്പത് മണി വരെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ ഇ ഡി പ്രയോറിറ്റി ഏരിയയിൽ ചെലവഴിച്ചു.
സെപ്റ്റംബർ ആറിന് വൈകീട്ട് ഏഴരക്ക് ഐസൊലേഷൻ ഏരിയയിൽ പ്രവേശിപ്പിച്ചു.
അന്നേ ദിവസം രാത്രി പതിനൊന്ന് മണിക്ക് ഇ ഡി പ്രയോറിറ്റി ഫസ്റ്റ് ഏരിയയിലും, ട്രയാഗ് ബില്ലിംഗ് ഏരിയകളിലും അദ്ദേഹം പോയിട്ടുണ്ട്.
സെപ്റ്റംബർ ഏഴിന് രാവിലെ 8.10 ന് എച്ച് ഡി യു സ്റ്റാഫ് വാഷ് റൂമിലും, ഇ ഡി സെക്കൻഡ് ഫാർമസിയിലും ട്രയാഗ് ബില്ലിംഗ് ഏരിയയിലും സന്ദർശിച്ചു.
സെപ്റ്റംബർ എട്ടിന് രാത്രി എട്ട് മണിക്ക് ജനറൽ ഒ പിയിലും എട്ടരയ്ക്ക് ഇ ഡി ഫാർമസിയിലും സന്ദർശിച്ചിട്ടുണ്ട്. സെപ്റ്റംബർ പത്തിന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെയും സെപ്റ്റംബർ 11ന് ഉച്ചക്ക് രണ്ട് മണി മുതൽ ഒമ്പത് മണി വരെയും രാത്രി 11.30 നും ഇ ഡി പ്രയോറിറ്റി ഏരിയ സന്ദർശിച്ചിട്ടുണ്ട്.
സെപ്റ്റംബർ ആറിന് വെെകീട്ട് 7.30 നും ഏഴിന് രാവിലെ 9 മണിക്കും എട്ടിന് ഉച്ചയ്ക്ക് ഒരു മണിക്കും വെെകീട്ട് 7.30 നും ഒമ്പതിന് ഉച്ചയ്ക്ക് ഒരു മണിക്കും വെെകീട്ട് 7.30 നും പത്തിന് ഉച്ചയ്ക്ക് ഒരു മണിക്കും വെെകീട്ട് 7.30 നും11-ന് ഉച്ചയ്ക്ക് 1.30 നും ഇഖ്‌റ ആശുപത്രിയിലെ സ്റ്റാഫ് മെസ്സിൽ സന്ദർശനം നടത്തി.
സെപ്റ്റംബർ ഏഴിന് വൈകീട്ട് നാല് മണി, എട്ടിന് രാവിലെ 9.30, വൈകിട്ട് നാല് മണി മുതൽ 4.30 വരെ, ഒമ്പതിന് രാവിലെ 9 30 നും ചേവരമ്പലം പാറോപ്പടി റോഡിലെ ചായക്കട സന്ദർശിച്ചു.
സെപ്റ്റംബർ എട്ടിന് രാവിലെ 10 മണിക്ക് പാറോപ്പടിയിലെ സ്റ്റേഷനറി ഷോപ്പ്, പത്തിന് രാത്രി 9.30ന് ഇഖ്റ ഹോസ്പിറ്റൽ മെയിൻ ഗേറ്റിനു സമീപമുള്ള സ്റ്റേഷനറി ഷോപ്പും രാത്രി 9.40ന് ആദാമിന്റെ ചായക്കടയ്ക്ക് സമീപമുള്ള റിലയൻസ് മാർട്ടും സന്ദർശിച്ചു. സെപ്റ്റംബർ 11ന് ഇഖ്റ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലും നിപ ബാധിതനായ ആരോഗ്യ പ്രവർത്തകൻ സന്ദർശനം നടത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam