സംസ്ഥാനത്ത് വീണ്ടും നിപ; കോഴിക്കോട് രോഗിയിൽ വൈറസ് സ്ഥിരീകരിച്ചു

Published : Jun 10, 2026, 09:20 PM ISTUpdated : Jun 10, 2026, 09:43 PM IST
nipah

Synopsis

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തി പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. 

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയായിരുന്നു 43കാരൻ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തി പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. രോഗി നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചേരണ വിഭാഗത്തിൽ ചികിത്സയിലാണ്. ക്ലീനിങ് ജോലിക്കാരനാണ് ഇയാൾ. ഫറോക്കിൽ തന്നെ പഴയ കെട്ടിടം വൃത്തിയാക്കാൻ പോയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അവിടെ നിന്നായിരിക്കാം വൈറസ് ബാധയെന്നും സംശയിക്കുന്നു. ഇയാൾക്ക് ആരോ​ഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ഡിസ്ചാർജാകുകയും ചെയ്തിരുന്നു. ശേഷവും ഇയാൾ ബോധക്ഷയമടക്കമുണ്ടായി. മദ്യപിക്കുന്ന വ്യക്തിയായതിനാൽ വിഡ്രോവൽ സിംപ്റ്റംസ് എന്ന് ധരിച്ച് ഇയാളെ ഡീ അഡിക്ഷൻ സെന്ററിലും കൊണ്ടുപോയെന്നുമാണ് വിവരം. അതുകൊണ്ടുതന്നെ സമ്പർക്കം കൂടുതലാകാമെന്നും സംശയിക്കുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. സാമ്പിള്‍ എന്‍ഐവി പുണെയിലേക്കും അയച്ചു. അവിടെ നിന്നും സ്ഥിരീകരണം ലഭിക്കണം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: പ്രതികൾക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാം; സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്
കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണ സാധ്യത, 1.3 മീറ്റർ വരെ തിരമാലകൾ ഉയരാം