Latest Videos

നിർഭയ സെൽ കോർഡിനേറ്റർ നിയമനം വിവാദത്തിൽ; ഡെപ്യൂട്ടേഷൻ വഴി നിയമിക്കേണ്ടിടത്ത് കരാർ നിയമനം

By Web TeamFirst Published Feb 17, 2021, 3:13 PM IST
Highlights

ഒരു ലക്ഷം രൂപയുടെ അധിക ബാധ്യത വരുത്തുന്ന രീതിയിലേക്ക് നിർഭയ സെൽ കോർഡിനേറ്റർ പോസ്റ്റിലേക്ക് നിയമനം നടത്തിയിരിക്കുകയാണ്. 

തിരുവനന്തപുരം:അധിക ബാധ്യതയായി കരാർ നിയമനം. നിർഭയ സെൽ കോർഡിനേറ്റർ പോസ്റ്റിൽ ഡെപ്യൂട്ടേൻ വഴി നിയമിക്കേണ്ടിടത്ത് കരാർ നിയമനം. നിയമനം ലഭിച്ച അഡ്വക്കേറ്റ് ശ്രീല മേനോന് മാസശമ്പളം ഒരു ലക്ഷം രൂപ. ഈ വിഷയത്തിൽ സർക്കാർ പറയുന്ന വിശദീകരണം ഡെപ്യൂട്ടഷൻ വഴി അപേക്ഷ ക്ഷണിച്ചപ്പോൾ ആരും അപേക്ഷിച്ചില്ല, അതുകൊണ്ടാണ് കരാർ നിയമനം നടത്തിയതെന്നാണ്. ഈ പോസ്റ്റിലേക്ക് കരാർ നിയമനത്തിലൂടെ നിയമനം ലഭിച്ച അഡ്വക്കേറ്റ് ശ്രീല മേനോന് മാസം ഒരു ലക്ഷത്തി ആയിരത്തി നാനൂറ് രൂപ വരെയാണ് മാസ ശമ്പളം. 

സർക്കാർ ഉദ്യോ​ഗസ്ഥർ ഉണ്ടായിട്ടും അതിന് വേണ്ടി ശ്രമം നടത്താതെ പരസ്യമൊക്കെ നൽകിയെന്ന് സർക്കാർ പറയുമ്പോഴും ഇത് എത്രമാത്രം ശരിയായ രീതിയിലാണ് നടത്തിയതെന്ന ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്. ഒരു ലക്ഷം രൂപയുടെ അധിക ബാധ്യത വരുത്തുന്ന രീതിയിലേക്ക് നിർഭയ സെൽ കോർഡിനേറ്റർ പോസ്റ്റിലേക്ക് നിയമനം നടത്തിയിരിക്കുകയാണ്. 

click me!