ദുരിതാശ്വാനിധിയിലേക്ക് സംഭാവന ചെയ്യൂ, ഫ്രീയായി ഇംഗ്ലീഷ് പഠിക്കൂ; സംരംഭവുമായി എന്‍ഐടി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

By Web TeamFirst Published Apr 2, 2020, 7:02 PM IST
Highlights

കോഴ്‌സിന് ചേരാന്‍ ഫീസ് ആവശ്യമില്ല. തീര്‍ത്തും സൗജന്യമാണ് ഈ ഇംഗ്ലീഷ് പഠനം. എന്നാല്‍ കോഴ്‌സിന് ചേരാന്‍ ഇവര്‍ ഒരു  നിബന്ധന മുന്നോട്ടുവയ്ക്കുന്നുണ്ട്.
 


തിരുവനന്തപുരം: കൊവിഡ് ബാധയെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലിരിക്കെ വിവിധ വിനോദ വിജ്ഞാന പരിപാടികളുമായി സര്‍ക്കാരും സന്നദ്ധ സംഘടനകളും രംഗത്ത്. വീട്ടില്‍ ഇരിക്കാന്‍ നിര്‍ബന്ധിതമായ 21 ദിവസത്തിലെ ശേഷിക്കുന്ന ദിവസങ്ങളില്‍ ഇംഗ്ലീഷ് പഠിക്കാന്‍ അവസരമൊരുക്കുകയാണ് കോഴിക്കോട് എന്‍ഐടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. സോഷ്യല്‍ മീഡിയയിലൂടെ വീട്ടിലിരുന്നുതന്നെ ഇംഗ്ലീഷ് പഠിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. 

ഈ കോഴ്‌സിന് ചേരാന്‍ ഫീസ് ആവശ്യമില്ല. തീര്‍ത്തും സൗജന്യമാണ് ഈ ഇംഗ്ലീഷ് പഠനം. എന്നാല്‍ കോഴ്‌സിന് ചേരാന്‍ ഇവര്‍ ഒരു  നിബന്ധന മുന്നോട്ടുവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമടച്ച് അതിന്റെ റെസീപ്റ്റ് അയച്ചുകൊടുക്കുന്നവര്‍ക്കാണ് ഈ കോഴ്‌സില്‍ ചേരാനാകുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടന്ന വാര്‍ത്താ സമ്മേളന്തതിലാണ് ഇക്കാര്യം അറിയിച്ചത്. 

അതേസമയം 45 ലക്ഷം വിദ്യാര്‍ത്ഥികളാണ് വീട്ടിലിരിക്കുന്നത്. ഇവര്‍ക്ക് വിനോദവും വിജ്ഞാനവും പകരാന്‍ കൈറ്റിന്റെയും എസ്ഇആര്‍ടിയുടെയും ആഭിമുഖ്യത്തില്‍ സമഗ്ര എന്ന പോര്‍ട്ടലിലൂടെ ആവധിക്കാല സന്തോഷങ്ങള്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

click me!